കൊല്ലം: കുണ്ടറയില്‍ ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ലേഖ മേരി അറസ്റ്റില്‍. വെള്ളിമണ്‍ സ്വദേശിയായ രാജു (56) ആണ് കൊല്ലപ്പെട്ടത്. സ്വത്ത് തർക്കത്തെ തുടർന്നാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് കണ്ടെത്തല്‍. വെള്ളിയാഴ്ച പുലർച്ചെ രാജു വീട്ടില്‍ കുഴഞ്ഞുവീണതാണെന്ന് വരുത്തിത്തീർക്കാൻ ലേഖ മേരി ശ്രമിച്ചതായാണ് പോലീസ് പറയുന്നത്.
നാട്ടുകാരുടെ സഹായത്തോടെ രാജുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് കഴുത്ത് മുറുകിയതാണ് മരണകാരണമെന്ന് വ്യക്തമായത്. ഇതോടെ സംശയം ഭാര്യയിലേക്ക് നീങ്ങിയതിനെ തുടർന്ന് കുണ്ടറ പോലീസ് ലേഖ മേരിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഭർത്താവിനെ ബെല്‍റ്റ് ഉപയോഗിച്ച് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയതായി ലേഖ മേരി സമ്മതിച്ചെന്ന് പോലീസ് അറിയിച്ചു.
സ്വത്ത് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിന് കാരണമെന്നും പോലീസ് വ്യക്തമാക്കി. കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയ കുണ്ടറ പോലീസ് കൂടുതല്‍ അന്വേഷണം തുടരുകയാണ്. കൊലപാതകവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും മറ്റ് വിവരങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.
SUMMARY: Wife arrested in the case where a householder was strangled to death with a belt in Kundara, Kollam
















