തിരുവനന്തപുരം: ലഹരി വേട്ടയ്‌ക്കെത്തുന്ന ഡാന്‍സാഫ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന മാഫിയ സംഘങ്ങള്‍ക്കെതിരെ കടുത്ത നടപടിക്കു പോലീസ്. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഡാന്‍സാഫ് സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പിസ്റ്റള്‍ ഉപയോഗത്തില്‍ പ്രത്യേക പരിശീലനം നല്‍കാന്‍ ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. പോലീസുകാര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി.
തങ്ങളുടെ അധികാരപരിധിയിലുള്ള എല്ലാ ഡാന്‍സാഫ് ഉദ്യോഗസ്ഥര്‍ക്കും അടിയന്തര ഘട്ടങ്ങളില്‍ പിസ്റ്റള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതില്‍ പരിശീലനം നല്‍കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ദ്രുതവേഗത്തിലുള്ള സ്ട്രിപ്പിങ്, അസ്സംബ്ലിങ്, ഫയറിങ് എന്നിവ ഇതില്‍ ഉള്‍പ്പെടും.
പരിശീലന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സോണ്‍ ഐജിമാര്‍ക്കും റേഞ്ച് ഡിഐജിമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടന്ന് എഡിജിപി പി. വിജയന്‍ അറിയിച്ചു.
SUMMARY: Police to take up arms against drugs; DANSAF officers are being given pistol training.
















