ലുധിയാന: പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി വിദ്യാർഥിനി മരിച്ചു. കോട്ടയം കടുത്തുരുത്തി സ്വദേശിനിയും പഞ്ചാബ് ലവ്‌ലി പ്രൊഫഷണല്‍ യൂണിവേഴ്‌സിറ്റിയിലെ രണ്ടാം വർഷ എംബിഎ വിദ്യാർഥിനിയുമായ ജോസ്ന ജോർജ് ആണ് മരിച്ചത്. ബസിന്റെ സൈഡ് സീറ്റിലായിരുന്നു ജോസ്ന ഇരുന്നിരുന്നത്. അപകടത്തെ തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ ജോസ്നയുടെ മുകളിലേക്ക് ബസ് മറിയുകയായിരുന്നു.
ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരില്‍ മലയാളി വിദ്യാർഥികളും ഉള്‍പ്പെടുന്നതായാണ് വിവരം. രക്ഷാപ്രവർത്തനവും തുടർനടപടികളും പുരോഗമിക്കുകയാണ്.
SUMMARY: Tourist bus overturns in Punjab; Malayali female student dies tragically
















