എവറസ്റ്റ് ബേസ് ക്യാമ്പ് ട്രെക്കിംഗിനിടെ മലയാളി ട്രാവല്‍ വ്ലോഗര്‍ക്ക് ദാരുണാന്ത്യം

കണ്ണൂര്‍: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിന്റെ ബേസ് കാമ്പിലേക്കുള്ള സാഹസിക ട്രക്കിങ്ങിനിടെ മലയാളി യുവാവ് നേപ്പാളില്‍ മരിച്ചതായി റിപ്പോര്‍ട്ട്. കണ്ണൂര്‍ തലശ്ശേരി എരഞ്ഞോളി സ്വദേശിയായ അഞ്ജുനാഥ് കാവിങ്ങല്‍ വളപ്പിലാണ് മരിച്ചത്. നവംബര്‍ 19 വ്യാഴാഴ്ചയാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ‘ട്രാവല്‍ വിത്ത് അഞ്ജുനാഥ്’ എന്ന പേരില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ യാത്രാവിവരങ്ങള്‍ പങ്കുവെച്ചിരുന്നു.

അന്നപൂര്‍ണ ബേസ് ക്യാമ്പിൽ നിന്നുള്ള ദൃശ്യങ്ങളും മലനിരകളില്‍ നിന്നുള്ള കാഴ്ചകളുമെല്ലാം അഞ്ജുനാഥ് നിരന്തരം തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ അറിയിച്ചുകൊണ്ടിരുന്നു. എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള യാത്രാമധ്യേയുള്ള അതീവ ഉയരത്തിലുള്ള പ്രദേശമായ ഗോരക്ഷേപിലാണ് അഞ്ജുനാഥിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 5,164 മീറ്റര്‍ ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്.

എവറസ്റ്റ് ബേസ് ക്യാമ്പ് ട്രക്കിങ്ങിലെ അവസാനത്തെ പ്രധാന താമസകേന്ദ്രങ്ങളിലൊന്നായ ഗോരക്ഷേപ്, ഉയര്‍ന്ന പ്രദേശങ്ങളിലെ കഠിനമായ കാലാവസ്ഥയും ഓക്‌സിജന്റെ കുറവും കാരണം സഞ്ചാരികള്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന മേഖലയാണ്. വിവരമറിഞ്ഞ നേപ്പാള്‍ പോലീസ് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം കാഠ്മണ്ഡുവിലെ ത്രിഭുവൻ യൂണിവേഴ്സിറ്റി ടീച്ചിങ് ആശുപത്രിയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു.

വെള്ളിയാഴ്ച ഹെലികോപ്റ്ററിലാണ് മൃതദേഹം കാഠ്മണ്ഡുവിലേക്ക് മാറ്റിയത്. മരണകാരണം സ്ഥിരീകരിക്കാൻ പോസ്റ്റ്മോർട്ടം ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തും. കഴിഞ്ഞവർഷം അഞ്ജുനാഥ് നേപ്പാളില്‍ തന്നെയുള്ള അന്നപൂർണ ബേസ് ക്യാമ്പ് ട്രെക്കിങ് വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇത്തവണ എവറസ്റ്റ് ബേസ് ക്യാമ്പ് ലക്ഷ്യമിട്ടെത്തിയത്.

SUMMARY: Malayali travel vlogger meets tragic end during Everest Base Camp trek

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പാര്‍ക്കില്‍ ദമ്പതികള്‍ക്ക് നേരെ പ്രായപൂര്‍ത്തിയാകാത്ത സംഘത്തിൻ്റെ ആക്രമണം

മുംബൈ: പാർക്കില്‍ ഇരിക്കുകയായിരുന്ന യുവതിക്കും യുവാവിനും നേരെ പ്രായപൂർത്തിയാകാത്ത സംഘത്തിന്റെ ആക്രമണം....

മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

മലപ്പുറം: മലപ്പുറം ദേശീയപാത 66ല്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്നവര്‍ ഉടൻ...

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: കല്ലമ്പലത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി....

“പദവി മോഹിച്ചല്ല, ക്ഷമ ചോദിക്കുന്നു”; കോൺഗ്രസ് മടങ്ങിവരവിൽ എതിർപ്പുകൾക്കിടെ പത്മജ വേണുഗോപാൽ

തിരുവനന്തപുരം: ബി.ജെ.പിയില്‍ ചേർന്നത് വൈകാരികമായ ഒരു നിമിഷത്തില്‍ എടുത്ത തെറ്റായ തീരുമാനമായിരുന്നുവെന്ന്...

ഫെയര്‍നെസ് ക്രീമില്‍ അമിത അളവില്‍ മെര്‍ക്കുറി; മലപ്പുറത്ത് 17 കാരിയ്ക്ക് ഗുരുതര വൃക്ക രോഗം

മലപ്പുറം: അമിത അളവില്‍ മെര്‍ക്കുറി അടങ്ങിയ ഫെയര്‍നെസ് ക്രീം തുടര്‍ച്ചയായി ഉപയോഗിച്ച...

ട്രെയിന്‍ ബോഗിയില്‍ യുവതിയെ ബലാത്സംഗം ചെയ്തു കൊന്നു; പ്രതി പിടിയില്‍

മധുര: തമിഴ്‌നാട്ടിലെ നാഗർകോവില്‍ റെയില്‍വേ സ്റ്റേഷൻ യാർഡില്‍ നിർത്തിയിട്ടിരുന്ന ട്രെയിനിനുള്ളില്‍ യുവതിയെ...

മെസ്സിയുടെ പേരിലെ സാമ്പത്തിക തട്ടിപ്പ്: മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെ പ്രതിചേര്‍ത്തു

കൊച്ചി: മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ എന്ന പേരിലെ തട്ടിപ്പില്‍ മുന്‍ കായിക...

തെരുവിൽ കഴിയുന്നവർക്ക് കാരുണ്യത്തിന്റെ പുതപ്പൊരുക്കി RIBK ബെംഗളൂരു

ബെംഗളൂരു: തണുപ്പിൽ തെരുവോരങ്ങളിലും കടത്തിണ്ണകളിലും അന്തിയുറങ്ങുന്ന നിരാലംബർക്ക് ആശ്വാസമായി പുതപ്പുകൾ വിതരണം...

Related Articles

Popular Categories