തിരുവനന്തപുരം: നെടുമങ്ങാട്-വിതുര റോഡില്‍ ശനിയാഴ്ച ഒഴിവായത് വൻ ദുരന്തം. നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചുകയറിയെങ്കിലും രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. നെടുമങ്ങാട് മണ്ണൂർക്കോണം പീപ്പിള്‍സ് ലൈബ്രറിക്ക് മുന്നില്‍ ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. ഒരു കുടുംബമാണ് കാറിലുണ്ടായിരുന്നത്. ഇവർക്കാർക്കും പരുക്കേറ്റിട്ടില്ല.
അതേസമയം, കടയ്ക്ക് സമീപം കൈക്കുഞ്ഞുമായി അമ്മയും മറ്റ് മൂന്ന് പേരും സംസാരിച്ചു നില്‍ക്കുകയായിരുന്നു. ഇതിനിടെയാണ് നിയന്ത്രണം വിട്ട കാർ ഇവർക്ക് തൊട്ടരികിലൂടെ പാഞ്ഞെത്തി കടയിലേക്ക് ഇടിച്ചുകയറിയത്. കാറിന്റെ വരവ് കണ്ട് മാറാൻ പോലും സമയം ലഭിക്കാതിരുന്ന സംഘം അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
SUMMARY: A car lost control and crashed into a shop; five people, including an infant, had a miraculous escape















