ഗ്യാനേഷ് കുമാറിനെതിരായ ഹർജി; തിരഞ്ഞടുപ്പ് കമ്മീഷന് നോട്ടിസ് നല്‍കി സുപ്രിംകോടതി

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ഹർജിയില്‍ വിശദീകരണം തേടി സുപ്രിംകോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ചു. പത്രവാർത്തയുടെ അടിസ്ഥാനത്തില്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കാൻ കഴിയില്ലെന്നും ഹരജിയില്‍ കേസ് തുടരുന്നതിന് മുൻപായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം ആവശ്യമാണെന്നും സുപ്രിംകോടതി വ്യക്തമാക്കി. അതേസമയം ഗ്യാനേഷിനെ സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.

ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്നും മറ്റു രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ സമ്മതമില്ലാതെ അദ്ദേഹം ഏകപക്ഷീയമായി തീരുമാനങ്ങള്‍ കൈക്കൊണ്ടെന്നും ആരോപിച്ച്‌ സമർപ്പിച്ച ഹർജിയിലാണ് സുപ്രിംകോടതിയുടെ നടപടി. വോട്ടർപട്ടികയില്‍ പേര് ചേർക്കുന്നതിനുള്ള ഫോം 6-ല്‍ മാറ്റം വരുത്താൻ കമ്മീഷന് അനുമതി നല്‍കിയിരുന്നെന്ന ഗ്യാനേഷിന്റെ വാദം തള്ളിയ കോടതി, അത്തരം അനുമതികളൊന്നും നല്‍കിയിരുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

വോട്ടർപട്ടികയുമായി ബന്ധപ്പെട്ട പ്രധാന രേഖകളെല്ലാം പരിശോധിക്കുമെന്നും, തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഭാഗത്തുനിന്ന് ഏകപക്ഷീയമായ തീരുമാനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ കർശനമായി ഇടപെടുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി. പ്രത്യേക തീവ്ര പരിഷ്കരണ പ്രക്രിയ മരവിപ്പിക്കണമെന്ന ആവശ്യവും കോടതി കേള്‍ക്കും. സുതാര്യതയില്ലാത്ത തീരുമാനങ്ങള്‍ കാരണം രാജ്യം പ്രതിഷേധത്തില്‍ കത്തുകയാണെന്നും, 2023-ലെ നിയമഭേദഗതിയിലൂടെ കമ്മീഷണർക്ക് ജഡ്ജിമാർക്ക് പോലുമില്ലാത്ത പരിരക്ഷയാണ് നല്‍കിയിട്ടുള്ളതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി

അതേസമയം, ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജിക്കാരുടെ ആവശ്യം തള്ളിയ കോടതി അടിയന്തര ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ തയ്യാറായില്ല. ഇത്തരം നടപടികള്‍ ഉണ്ടായാല്‍ രാജ്യത്ത് തിരഞ്ഞെടുപ്പുകള്‍ ആര് നടത്തുമെന്നാണ് കോടതി ചോദിച്ചത്. നിലവിലെ പ്രധാന രേഖകളൊന്നും നശിപ്പിക്കപ്പെടരുതെന്ന് കർശന നിർദ്ദേശം നല്‍കിയ സുപ്രീം കോടതി കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കാനായി മാറ്റി.

SUMMARY: Plea against Gyanesh Kumar: Supreme Court issues notice to Election Commission

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് ശാസ്ത്രജ്ഞര്‍ക്ക്; ഒപ്‌റ്റോജെനെറ്റിക്‌സ് ഗവേഷണത്തിന് അംഗീകാരം

സ്ററോക്ക്ഹോം: ഈ വർഷത്തെ നൊബേല്‍ സമ്മാന വാരത്തിന് സ്വീഡനിലെ സ്റ്റോക്ക്ഹോമില്‍ തുടക്കമായി....

വിമാന യാത്രക്കാര്‍ക്ക് വൻ തിരിച്ചടി; ഒക്ടോബര്‍ 6 മുതല്‍ ഇന്ധന നിരക്ക് കൂട്ടാൻ ഇൻഡിഗോ

ന്യൂഡല്‍ഹി: മിഡില്‍ ഈസ്റ്റിലെ സംഘർഷങ്ങളെ തുടർന്ന് വിമാന ഇന്ധന വിലയിലുണ്ടായ വൻ...

പത്തനാപുരത്ത് തൊഴിലുറപ്പ് തൊഴിലാളിയായ വയോധികയെ ചവിട്ടിക്കൊന്നു

കൊല്ലം: തൊഴിലുറപ്പ് തൊഴിലാളിയായ വയോധികയെ കാട്ടാന ചവിട്ടിക്കൊന്നു. കൊല്ലം പത്തനാപുരത്ത് രാവിലെ...

ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യം; ലൈഫ് പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ നിര്‍ധനര്‍ക്കു വീടുകള്‍ നിര്‍മിക്കുന്നതിന് ഇടതു സര്‍ക്കാര്‍ നടപ്പാക്കിയ ലൈഫ്...

പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

ലുധിയാന: പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി വിദ്യാർഥിനി മരിച്ചു....

അട്ടപ്പാടി മധു വധക്കേസ്: സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

തിരുവനന്തപുരം: അട്ടപ്പാടി മധു വധക്കേസിലെ പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന...

പ്രവാസി മലയാളി അസോസിയേഷൻ കർണാടക മാറത്തഹള്ളി ശാഖ ഉദ്ഘാടനം

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ മാറത്തഹള്ളി ശാഖയുടെ ഔദ്യോഗിക ഉദ്ഘാടനം...

അമേരിക്കയില്‍ വാഹനാപകടത്തില്‍ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: അമേരിക്കയിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ തെലങ്കാന സ്വദേശിയായ യുവതി കൊല്ലപ്പെട്ടു. തെലങ്കാനയിലെ...

Related Articles

Popular Categories