ലഖ്നൗ: ഇടിമിന്നലേറ്റതിനെത്തുടർന്ന് ഇൻഡിഗോ വിമാനത്തിന് ലഖ്നൗ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്. പട്ന-ലഖ്നൗ ഇൻഡിഗോ വിമാനമാണ് ലഖ്നൗ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയത്. ബുധനാഴ്ച രാത്രി 17,000 അടി ഉയരത്തിൽ പറക്കുന്നതിനിടെയാണ് വിമാനത്തിന് മിന്നലേറ്റത്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തെന്നും വിമാനത്തിലെ 104 യാത്രക്കാരും ആറ് ജീവനക്കാരും സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.
മിന്നലേറ്റ് വിമാനത്തിന്‍റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. തുടർന്ന് നിശ്ചയിച്ച സമയത്തിന് എട്ടുമിനിറ്റ് മുൻപേ വിമാനം സുരക്ഷിതമായി താഴെയിറക്കുകയുമായിരുന്നു.
സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാങ്കേതിക പരിശോധനകളും ഡിജിസിഎയുടെ അനുമതിയും ലഭിച്ചതിന് ശേഷം മാത്രമേ ഈ വിമാനം വീണ്ടും സർവീസുകൾക്കായി ഉപയോഗിക്കുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചു.
SUMMARY: IndiGo flight struck by lightning at an altitude of 7,000 feet; emergency landing in Lucknow.
















