ന്യൂഡല്‍ഹി: കൊല്ലത്തെ സ്ത്രീധന പീഡന പരാതിയില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. ചവറ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും അന്വേഷണം നടക്കുകയാണ്. നീണ്ടകര സ്വദേശിയായ അഞ്ചു(24)വിന് ഭര്‍ത്താവില്‍ നിന്ന് സ്ത്രീധന പീഡനവും ക്രൂരമായ ശാരീരിക മര്‍ദനവും നേരിട്ടെന്നാണ് പരാതി.
സൗദിയില്‍ വെച്ച് ഭര്‍ത്താവ് നന്ദു (28) പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്. 2026 ജൂലൈ 27-നായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ക്കകം തന്നെ കൂടുതല്‍ സ്ത്രീധനവും പണവും ആവശ്യപ്പെട്ട് മാനസിക പീഡനം ആരംഭിച്ചു.
SUMMARY: Kollam dowry harassment complaint: National Commission for Women takes suo motu cognizance
















