ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച സിപിഎം നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പോലിസ്. കേരള ഹൗസില്‍ നിന്ന് മാര്‍ച്ചിന് ഒരുങ്ങുന്നതിനിടെയായിരുന്നു നടപടി. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരേയാണ് കസ്റ്റഡിയിലെടുത്തത്.
എം എ ബേബി, എംവി ഗോവിന്ദന്‍, പി കെ ശ്രീമതി, കെ കെ ശൈലജ എന്നിവരേയും ഡല്‍ഹി പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നടക്കുന്നത് ജനാധിപത്യ ധ്വംസനമെന്ന് പിണറായി വിജയന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സിജെപി സമരത്തിന് പിന്തുണ കൊടുക്കേണ്ടത് ജനാധിപത്യത്തിന് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിരിഞ്ഞ് പോകണമെന്ന് പോലീസ് ആവശ്യപ്പെട്ടങ്കിലും ജന്തര്‍മന്തറിലേക്ക് പോകുമെന്ന് നേതാക്കള്‍ പോലീസിനെ അറിയിച്ചു.
SUMMARY: CPI(M) leaders in custody in Delhi; police arrest prominent figures, including Pinarayi Vijayan
















