അച്ഛനെ വാക്കത്തികൊണ്ട് വെട്ടുന്നതിനിടെ മകന്‍ അരയിലിരുന്ന തോട്ട പൊട്ടി മരിച്ചു; സംഭവം തൃശൂരില്‍

തൃശൂർ: ചാലക്കുടി മേലൂരിൽ അച്ഛനും മകനും തമ്മിലുണ്ടായ സംഘർഷത്തിനിടയിൽ അരയിൽ സൂക്ഷിച്ചിരുന്ന തോട്ട പൊട്ടി മകൻ മരിച്ചു. മേലൂർ അടിച്ചിലിയിൽ രാമകൃഷ്ണന്റെ മകൻ നന്ദനൻ (58) ആണ് മരിച്ചത്. മകന്റെ വെട്ടേറ്റ് പരിക്കേറ്റ രാമകൃഷ്ണൻ ചാലക്കുടിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഒക്ടോബർ 10-ന് രാവിലെയാണ് സംഭവം നടന്നത്. വീടിനു സമീപത്തെ പറമ്പിൽ കൃഷിപ്പണി കഴിഞ്ഞ് മടങ്ങുകയായിരുന്ന രാമകൃഷ്ണനും മകൻ നന്ദനനും തമ്മിൽ വാക്കുതർക്കവും തുടർന്ന് സംഘർഷവുമുണ്ടായി. തർക്കത്തിനിടയിൽ നന്ദനൻ കയ്യിലുണ്ടായിരുന്ന വാക്കത്തികൊണ്ട് രാമകൃഷ്ണനെ വെട്ടി.

സംഭവസ്ഥലത്തുനിന്ന് ബഹളം കേട്ട് അയൽവാസി ഓടിയെത്തുമ്പോഴേക്കും നന്ദനന്റെ അരയിൽ സൂക്ഷിച്ചിരുന്ന തോട്ട പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ നന്ദനൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. സ്ഫോടനത്തിൽ ശബ്ദം കേട്ടെത്തിയ അയൽവാസിക്കും പരിക്കേറ്റിട്ടുണ്ട്. അച്ഛനും മകനും തമ്മിൽ മുൻപും വഴക്കുകൾ ഉണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാർ പോലീസിന് നൽകിയിരിക്കുന്ന വിവരം. പരിക്കേറ്റ രാമകൃഷ്ണൻ ചാലക്കുടിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. സംഭവത്തിൽ ചാലക്കുടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
SUMMARY: Son dies after ‘thotta’ (improvised explosive) tucked at his waist detonates while he was hacking his father with a billhook; incident in Thrissur.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണം: പരുക്കേറ്റ ഇന്ത്യക്കാരൻ മരിച്ചു

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്...

പശ്ചിമേഷ്യൻ സംഘർഷം; കൊച്ചിയിൽനിന്നുള്ള 10 വിമാന സർവീസുകൾ റദ്ദാക്കി

കൊച്ചി: പശ്ചിമേഷ്യയിലെ പ്രതിസന്ധിയെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നുള്ള 10 വിമാന സർവീസുകൾ...

കൊയിലാണ്ടിയില്‍ ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ചു

കോഴിക്കോട്: കൊയിലാണ്ടി ചേമഞ്ചേരിയിൽ യുവതിയും യുവാവും ട്രെയിൻ തട്ടി മരിച്ച നിലയിൽ....

ബെംഗളൂരുവിൽ കുടിവെള്ള ദുരുപയോഗം; 721 നിയമലംഘനങ്ങൾ കണ്ടെത്തി, 36.05 ലക്ഷം പിഴ

ബെംഗളൂരു: നഗരത്തിൽ കുടിവെള്ളം അനധികൃതമായി ഉപയോഗിക്കുന്നതും ദുരുപയോഗം ചെയ്യുന്നതും തടയുന്നതിനായി പരിശോധന...

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം: മുഖ്യമന്ത്രി നാളെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും; എല്‍ഡിഎഫ് പിന്തുണക്കും

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട്...

ക്ഷേത്ര ഘോഷയാത്രയിലേക്ക് ട്രക്ക് ഇടിച്ചുകയറി; മൂന്നുപേർ മരിച്ചു, പത്തിലധികം പേർക്ക് പരുക്ക്

ബെംഗളൂരു: കർണാടകയിലെ ബെളഗാവി ജില്ലയിലെ ഹുക്കേരി താലൂക്കിൽ ദുർഗാദേവിയുടെ വിഗ്രഹവുമായി പോയ...

മൈസൂരു ദസറയ്ക്ക് തുടക്കമായി; 11 ദിവസം നീളുന്ന ആഘോഷങ്ങൾ, ജംബൂ സവാരി ഒക്ടോബർ 21ന്

ബെംഗളൂരു: കർണാടകയുടെ പൈതൃകവും സാംസ്കാരിക വൈവിധ്യവും വിളിച്ചോതുന്ന മൈസൂരു ദസറയ്ക്ക് തുടക്കമായി....

പവർബാങ്കിൽ നിന്ന് തീ പടർന്നു; ഇൻഡിഗോ വിമാനത്തിന് ഹൈദരാബാദിൽ അടിയന്തര ലാൻഡിങ്

ഹൈദരാബാദ് : ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്ക് സർവീസ് നടത്തുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ...

Related Articles

Popular Categories