‘നടന്‍ ബാലു വര്‍ഗീസ് അനുവാദമില്ലാതെ സ്പര്‍ശിച്ചു, മാപ്പ് പറയണം’; വക്കീല്‍ നോട്ടീസ് അയച്ച് യുവതി

തിരുവനന്തപുരം: നടന്‍ ബാലു വര്‍ഗീസിനെതിരെ യുവതിയുടെ വക്കീല്‍ നോട്ടീസ്. സ്വകാര്യ പരിപാടിക്കിടെ മോശമായ രീതിയില്‍ ശരീരത്തില്‍ സ്പര്‍ശിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് ആരോപണം. സംഭവത്തില്‍ പര്യമായി മാപ്പ് പറയണമെന്നും ഇത്തരത്തില്‍ ആവര്‍ത്തിക്കില്ലെന്ന് രേഖാമൂലം ഉറപ്പുനല്‍കണമെന്നും ആവശ്യപ്പെട്ടാണ് നടന് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

ഗെയിംസിനിടെ നീന്തല്‍കുളത്തില്‍വെച്ച് ബലമായി ശരീരത്തില്‍ സ്പര്‍ശിച്ചെന്നാണ് പരാതി. സംഭവം നടന്നയുടന്‍ തന്നെ താന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും, അബദ്ധം പറ്റിയതാണെന്നായിരുന്നു ബാലുവിന്റെ മറുപടി. തുടര്‍ന്ന് ഭര്‍ത്താവ് വിഷയം ബാലുവുമായി സംസാരിച്ചപ്പോഴും കൈ അബദ്ധത്തില്‍ തട്ടിയതാണെന്ന ന്യായീകരണമാണ് അദ്ദേഹം നല്‍കിയത്. എന്നാല്‍ ഇത് ബോധപൂര്‍വ്വമായ കടന്നുകയറ്റമാണെന്ന് ബോധ്യപ്പെട്ടതായും, തന്റെ അനുഭവം സുഹൃത്തുക്കളായ മറ്റ് സ്ത്രീകളോട് പങ്കുവെച്ചപ്പോഴാണ് ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് മനസ്സിലായതെന്നും യുവതി വെളിപ്പെടുത്തി. ഇതിനെത്തുടര്‍ന്നാണ് നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്.

ഇതിനുപുറമെ, കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ സുഹൃത്തിന്റെ ജന്മദിനാഘോഷത്തിനിടെ ബാലുവില്‍നിന്ന് മോശം അനുഭവം നേരിടേണ്ടി വന്നെന്ന വെളിപ്പെടുത്തലുമായി മറ്റൊരു യുവതിയും രംഗത്തു വന്നിട്ടുണ്ട്. ആളുകള്‍ ചുറ്റുമുള്ള പൊതുസ്ഥലങ്ങളില്‍ വെച്ചാണ് ഇത്തരത്തിലുള്ള മോശം പെരുമാറ്റങ്ങള്‍ ഉണ്ടായതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങില്‍ വിസമ്മതിച്ചിട്ടും ബാലു പിന്മാറാന്‍ തയ്യാറായില്ലെന്നും, ‘തനിക്ക് ഭയമാണോ’ എന്ന് ചോദിച്ചുകൊണ്ട് കടന്നുപിടിക്കാന്‍ ശ്രമിച്ചതായും മറ്റൊരു യുവതിയും വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തില്‍ ഇതുവരെ ബാലു വര്‍ഗീസിന്റെ ഭാഗത്തുനിന്ന് പ്രതികരണം വന്നിട്ടില്ല. നടന്റെ പ്രതികരണം ലഭ്യമായിട്ടില്ലാത്ത സാഹചര്യത്തിൽ, പരാതിക്കാരുടെ വെളിപ്പെടുത്തലുകളും നിയമപരമായ തുടർനടപടികളും ഇനി നിർണായകമാകും.
SUMMARY: ‘Actor Balu Varghese touched me without consent; he must apologize’ — Woman sends legal notice

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഖത്തർ കെഎംസിസി ഓഫിസിൽ നിന്ന്​ എട്ട്​ കോടി കവർന്ന കേസ്: പ്രതികൾക്കെതിരെ അന്വേഷണം ഊർജിതമാക്കി പോലീസ്

കോഴിക്കോട്: ഖത്തറിലെ കെഎംസിസി ഓഫിസിൽ റൂം ബോയിയെ കെട്ടിയിട്ട്​ എട്ട്​ കോടി...

ദീപാവലി: പടക്കവിൽപ്പന നിയന്ത്രിക്കുന്നതടക്കമുള്ള സുരക്ഷ നടപടികൾക്ക് തുടക്കം

ബെംഗളൂരു: ദീപാവലി ആഘോഷങ്ങൾക്ക് മുന്നോടിയായി നഗരത്തിൽ പടക്കവിൽപ്പന നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി...

കർണാടകയിൽ അവയവദാന പ്രക്രിയ കൂടുതൽ ശക്തമാക്കുന്നു: 6,291 പേർക്ക് പ്രതീക്ഷയേകി സർക്കാരിന്റെ തീരുമാനം

ബെംഗളൂരു: കർണാടകയിൽ 6,291 രോഗികൾ അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നതായി ആരോഗ്യവകുപ്പിന്റെ അവലോകന...

സംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ദിവസം ശക്തമായ മഴക്ക് സാധ്യത, ഇന്ന് ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്....

ടിബറ്റിനെ നടുക്കി ഭൂചലനം; 16 പേർ കൊല്ലപ്പെട്ടു

ലാസ: ടിബറ്റില്‍ വന്‍ ഭൂകമ്പം. പ്രളയക്കെടുതിക്കും പ്രകൃതി ദുരന്തങ്ങള്‍ക്കും തൊട്ടുപിന്നാലെ ടിബറ്റില്‍...

ശ്രീനാരായണ സമിതിയിൽ ദൈവദശകപാരായണം

ബെംഗളൂരു: ശ്രീനാരായണ സമിതി നടത്തിയ സാമൂഹിക ദൈവദശകം പാരായണം ശ്രദ്ധേയമായി. അൾസൂരു...

എൻ.എസ്.എസ്.കെ യശ്വന്തപുരം കരയോഗം ഭാരവാഹികൾ

ബെംഗളൂരു: എൻ.എസ്.എസ്. കർണാടക ഘടകത്തിന് കീഴിലുള്ള യശ്വന്തപുരം കരയോഗത്തിന്റെ വാർഷിക ജനറൽ...

ടിബറ്റിൽ തുടർച്ചയായി രണ്ട് ഭൂചലനങ്ങൾ; റിക്ടര്‍ സ്‌കെയിലില്‍ ഏഴും അഞ്ചും രേഖപ്പെടുത്തി

ലാസ: ടിബറ്റിൽ തുടർച്ചയായി രണ്ട് ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്തു. റിക്ടർ സ്കെയിലിൽ...

Related Articles

Popular Categories