ഖത്തർ കെഎംസിസി ഓഫിസിൽ നിന്ന്​ എട്ട്​ കോടി കവർന്ന കേസ്: പ്രതികൾക്കെതിരെ അന്വേഷണം ഊർജിതമാക്കി പോലീസ്

കോഴിക്കോട്: ഖത്തറിലെ കെഎംസിസി ഓഫിസിൽ റൂം ബോയിയെ കെട്ടിയിട്ട്​ എട്ട്​ കോടി രൂപ കവർച്ച നടത്തിയ കേസിൽ പ്രതികൾക്കെതിരെ അന്വേഷണം ഊർജിതമാക്കി പോലീസ്. കേസിൽ ഒരാൾ കഴിഞ്ഞ ദിവസം ​കോഴി​ക്കോട്​ പോലീസിൽ കീഴടങ്ങിയിരുന്നു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി പരപ്പിൽ ബാലകൃഷ്ണൻ ആണ് കീഴടങ്ങിയത്. കേസിൽ ആകെ ആറ്​ പ്രതികളാണുള്ളത്​.

2025 സെപ്​റ്റംബർ 18ന്​ അൽ തുമാമയിലെ കെഎംസിസി ഓഫിസിലാണ്​ കവർച്ച നടന്നത്​. കെട്ടിടത്തിൽ ഉണ്ടായിരുന്ന റൂം ബോയിയു​ടെ കൈയും കാലും ​കെട്ടിയിട്ട ശേഷം ഓഫിസ്​ റൂമിലെ സ്​ട്രോങ്​ റൂം ഗ്യാസ്​ കട്ടർ ഉപയോഗിച്ച്​ തകർത്താണ്​ 31 ലക്ഷം റിയാൽ (ഏകദേശം 8.06 കോടി രൂപ) കവർന്നത്​.​​

കോഴിക്കോട്​ ജില്ലയിലെ കൊയിലാണ്ടി പോലീസ്​ സ്​റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്​ഐആർ പ്രകാരം ആറ്​ പ്രതികളാണുള്ളത്​. പികെ അബ്​ദുൽ റഹീം നൽകിയ പരാതിയിൽ 2026 സെപ്​റ്റംബർ 15നാണ്​ ​​കൊയിലാണ്ടി പോലീസ്​ കേസ്​ എടുത്തത്​. ബോംബെ ഷാജി, റാഷി, സാലിഹ്​ എന്ന ബാവ, ഹസൻ എന്ന മമ്മാലി, നിസാർ എന്നിവരാണ്​ കേസിലെ മറ്റ്​ പ്രതികൾ. ​ബോംബെ ഷാജി, റാഷി, സാലിഹ്​ എന്നിവർ ഗുഢാ​ലോചന നടത്തുകയും ബാലകൃഷ്​ണൻ, ഹസൻ, നിസാർ എന്നിവരുടെ സഹായത്തോടെ കവർച്ച നടത്തുകയായിരുന്നുവെന്നുമാണ്​ പരാതിയിൽ പറയുന്നത്​. കേസിൽ അഞ്ച്​ പേരെ കൂടി പിടികൂടാനുണ്ട്​. പ്രതികൾക്കെതിരെ അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. കേസിൽ കെഎംസിസി ഖത്തർ വൈസ് പ്രസിഡൻ്റ് പി.കെ. അബ്ദുൽ റഹീം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്  കൊയിലാണ്ടി പോലീസ് കേസെടുത്തിരിക്കുന്നത്.

കേസിലെ പ്രധാനപ്രതി ബോംബെ ഷാജിയുടെ ശബ്ദ സന്ദേശത്തിൽ കവർച്ച ക്വട്ടേഷൻ ആണെന്ന നിർണായക വെളിപ്പെടുത്തൽ ഉണ്ടായിരുന്നു. ഖത്തർ വ്യവസായി കമറുദ്ധീൻ പയ്യോളിക്കെതിരെയാണ് ക്വട്ടേഷൻ ആരോപണം ഉയർത്തിയിരിക്കുന്നത്. കവർച്ച നടത്തിയത് കമറുദീന് വേണ്ടിയാണെന്ന് ബോംബെ ഷാജി സന്ദേശത്തിൽ പറയുന്നുണ്ട്. കവർച്ചക്ക് ശേഷം വാഗ്ദാനം ചെയ്ത പണം നൽകിയില്ലെന്നും ബോംബെ ഷാജി ശബദ സന്ദേശത്തിൽ പറഞ്ഞിരുന്നു.  ഇരുപത് കോടിയിലധികം രൂപ കവർച്ച നടത്തിയെന്നാണ് ബോംബെ ഷാജിയുടെ വെളിപ്പെടുത്തൽ. കവർച്ച ചെയ്തെടുത്ത പണത്തിന്റെ പങ്ക് കിട്ടിയില്ലെങ്കിൽ വേണ്ടത് ചെയ്യുമെന്നും ഭീഷണിയുണ്ടായിരുന്നു.

ജോലി വാഗ്ദാനം ചെയ്ത് ഖത്തറിലേക്ക് കൊണ്ടുപോയെന്നും അവിടെ കെഎംസിസി ഓഫീസിലെ സ്ട്രോങ് റൂം ഗ്യാസ് കട്ടർ ഉപയോഗിച്ച് തുറക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് കേസിൽ കീഴടങ്ങിയ രണ്ടാം പ്രതിയായ ബാലകൃഷ്ണൻ പോലീസിൽ മൊഴി നൽകിയത്. കഴിഞ്ഞ വർഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കൊയിലാണ്ടിയിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചയാളാണ് ബാലകൃഷ്ണൻ.
SUMMARY: Case involving the theft of 8 crore from the Qatar KMCC office: Police intensify investigation against the accused.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ കുരുക്ക് മുറുകുന്നു; വിജിലൻസിന് പുറമെ ക്രൈം ബ്രാഞ്ചും കേസെടുത്തേക്കുമെന്ന് സൂചന

തിരുവനന്തപുരം: ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (CEC) ഗ്യാനേഷ് കുമാറിനെതിരെ കേസ്...

ദീപാവലി: പടക്കവിൽപ്പന നിയന്ത്രിക്കുന്നതടക്കമുള്ള സുരക്ഷ നടപടികൾക്ക് തുടക്കം

ബെംഗളൂരു: ദീപാവലി ആഘോഷങ്ങൾക്ക് മുന്നോടിയായി നഗരത്തിൽ പടക്കവിൽപ്പന നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി...

കർണാടകയിൽ അവയവദാന പ്രക്രിയ കൂടുതൽ ശക്തമാക്കുന്നു: 6,291 പേർക്ക് പ്രതീക്ഷയേകി സർക്കാരിന്റെ തീരുമാനം

ബെംഗളൂരു: കർണാടകയിൽ 6,291 രോഗികൾ അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നതായി ആരോഗ്യവകുപ്പിന്റെ അവലോകന...

സംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ദിവസം ശക്തമായ മഴക്ക് സാധ്യത, ഇന്ന് ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്....

‘നടന്‍ ബാലു വര്‍ഗീസ് അനുവാദമില്ലാതെ സ്പര്‍ശിച്ചു, മാപ്പ് പറയണം’; വക്കീല്‍ നോട്ടീസ് അയച്ച് യുവതി

തിരുവനന്തപുരം: നടന്‍ ബാലു വര്‍ഗീസിനെതിരെ യുവതിയുടെ വക്കീല്‍ നോട്ടീസ്. സ്വകാര്യ പരിപാടിക്കിടെ...

ടിബറ്റിനെ നടുക്കി ഭൂചലനം; 16 പേർ കൊല്ലപ്പെട്ടു

ലാസ: ടിബറ്റില്‍ വന്‍ ഭൂകമ്പം. പ്രളയക്കെടുതിക്കും പ്രകൃതി ദുരന്തങ്ങള്‍ക്കും തൊട്ടുപിന്നാലെ ടിബറ്റില്‍...

ശ്രീനാരായണ സമിതിയിൽ ദൈവദശകപാരായണം

ബെംഗളൂരു: ശ്രീനാരായണ സമിതി നടത്തിയ സാമൂഹിക ദൈവദശകം പാരായണം ശ്രദ്ധേയമായി. അൾസൂരു...

എൻ.എസ്.എസ്.കെ യശ്വന്തപുരം കരയോഗം ഭാരവാഹികൾ

ബെംഗളൂരു: എൻ.എസ്.എസ്. കർണാടക ഘടകത്തിന് കീഴിലുള്ള യശ്വന്തപുരം കരയോഗത്തിന്റെ വാർഷിക ജനറൽ...

Related Articles

Popular Categories