പാമ്പാടിയില്‍ രണ്ട് യുവതികളുടെ മരണത്തിനിടയാക്കിയ അപകടം; ബസ് ഡ്രൈവര്‍ക്കെതിരെ കേസ്

പാമ്പാടി: പാമ്പാടിയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികരായ രണ്ടു വിദ്യാർഥിനികൾ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. കുമളി-കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സി എം എസ് ബസിന്റെ ഡ്രൈവര്‍ക്കെതിരെയാണ് പാമ്പാടി പോലീസ് കേസെടുത്തത്. റോഡിലിറങ്ങി അലക്ഷ്യമായി നിന്നവരും അപകടത്തിന് ഉത്തരവാദികളാണെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പോലീസും മോട്ടർ വാഹന വകുപ്പും രണ്ട് ദിവസമായി അപകടത്തെ കുറിച്ച് അന്വേഷിച്ചുവരികയാണ്.

കെ.കെ റോഡിൽ പതിമൂന്നാം മൈലിൽ കഴിഞ്ഞ ബുധനാഴ്ച രാവിലെ 8.40ഓടെയാണ് അപകടമുണ്ടായത്. പാമ്പാടിയിൽനിന്ന് പുളിക്കൽ കവലയിലേക്ക് പോവുകയായിരുന്ന മീനടം സ്വദേശികളായ ആഷ്‌ലി, കൃപ എന്നിവർ സഞ്ചരിച്ച സ്കൂട്ടറാണ് അപകടത്തിൽപ്പെട്ടത്. റോഡിലേക്ക് ഇറങ്ങിനിന്ന് സംസാരിച്ചിരുന്ന രണ്ടുപേരെ ഇടിക്കാതിരിക്കാൻ മുന്നിൽ പോയ കാർ ബ്രേക്ക് ചെയ്തതോടെ പിന്നിൽ വന്ന സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. എതിർദിശയിൽ വന്ന കുമളി–കോട്ടയം റൂട്ടിലെ സിഎംഎസ് ബസിനടിയിലേക്ക് സ്കൂട്ടർ യാത്രക്കാർ വീണു. ഇരുവരുടെയും ശരീരത്തിലൂടെ ബസിന്റെ ടയർ കയറിയിറങ്ങിയതോടെ തൽക്ഷണം മരണം സംഭവിക്കുകയായിരുന്നു.

അപകടത്തിന്റെ പശ്ചാത്തലത്തിൽ റോഡിൽ അലക്ഷ്യമായി നിൽക്കുന്നതിന്റെ അപകടസാധ്യത ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പ് സമൂഹമാധ്യമങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ പങ്കുവെച്ചിരുന്നു. ‘സൊറ പറയാനുള്ള ഇടമല്ല റോഡ്’ എന്ന മുന്നറിയിപ്പോടെയാണ് ദൃശ്യങ്ങൾ പങ്കുവെച്ചത്.
SUMMARY: Accident in Pampady that led to the deaths of two young women; case registered against the bus driver.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഇന്ത്യൻ റെയില്‍വെയില്‍ 1250 ഒഴിവുകള്‍; ഒക്ടോബർ 27 മുതല്‍ അപേക്ഷിക്കാം

ഡൽഹി: ഇന്ത്യൻ റെയില്‍വേയിലെ സ്റ്റേഷൻ മാസ്റ്റർ തസ്തികകളിലേക്ക് പുതിയ റിക്രൂട്ട്‌മെന്റിനായി അപേക്ഷ...

വന്യജീവി ആക്രമണം; കൃഷിനാശത്തിന്റെ നഷ്ടപരിഹാര തുക 100 ശതമാനം വര്‍ധിപ്പിച്ചു

തിരുവനന്തപുരം: വന്യജീവികളുടെ ആക്രമണം മൂലം കർഷകർക്കുണ്ടാകുന്ന കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കി സർക്കാർ...

കൊച്ചിയില്‍ സിനഗോഗിന് മുന്നില്‍ തീയിട്ട സംഭവം; പ്രതി എബിന്‍ പോളിനെതിരെ യുഎപിഎ ചുമത്തി

കൊച്ചി: സിനഗോഗിന് മുന്നില്‍ തീയിട്ട കേസില്‍ പ്രതി എബിന്‍ പോളിനെതിരെ യുഎപിഎ...

മലയാളി യുവാവിനെ ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കണ്ണൂർ സ്വദേശിയായ യുവാവിനെ ബെംഗളൂരുവിലെ  താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി....

സിപിഎം മുൻ സംസ്ഥാന കമ്മിറ്റിയംഗം കെ പി സഹദേവൻ അന്തരിച്ചു

കണ്ണൂർ: സിപിഎം മുൻ സംസ്ഥാന കമ്മിറ്റി അംഗം കെ.പി. സഹദേവൻ അന്തരിച്ചു....

കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷം നവംബർ 7, 8 തിയതികളിൽ

ബെംഗളൂരു: കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റിൻ്റെ ഓണാഘോഷപരിപാടിയായ "പൊന്നോണം 2026" നവംബർ...

ജര്‍മ്മനിയിലെ ഫ്‌ളാറ്റിലുണ്ടായ തീപിടുത്തം; രണ്ടു മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

കൊച്ചി: ജര്‍മ്മനിയിലെ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. കൊല്ലം...

മദ്യലഹരിയിൽ സുഹൈൽ കാറോടിച്ചത് 150 കി.മീ വേഗത്തിൽ, അരക്കിലോമീറ്റർ കടന്നത് 11 സെക്കൻഡിൽ

കൊച്ചി: മദ്യലഹരിയിൽ പത്തൊമ്പതുകാരൻ സുഹൈൽ സജീവ് അമിതവേഗതയിൽ ഓടിച്ച മിനികൂപ്പർ സ്‌കൂട്ടറിൽ...

Related Articles

Popular Categories