തമിഴ്‌നാട്ടില്‍ കനത്ത മഴ; ഊട്ടി പാതയില്‍ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു, യാത്രക്കാര്‍ രക്ഷപ്പെട്ടു

ചെന്നൈ: തമിഴ്‌നാട്ടില്‍ വ്യാപകമായി പെയ്യുന്ന ശക്തമായ മഴയില്‍ കനത്ത നാശനഷ്ടം. ഊട്ടിമേട്ടുപാളയം പാതയില്‍ സര്‍വീസ് നടത്തുകയായിരുന്ന ബസിന് മുകളിലേക്ക് കൂറ്റന്‍ മണ്ണിടിച്ചിലുണ്ടായി. ബസ്സിലുണ്ടായിരുന്ന ഡ്രൈവറെയും യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചതായാണ് ഔദ്യോഗിക വിവരം. ഈ അപകടത്തെത്തുടര്‍ന്ന് കോയമ്പത്തൂര്‍ നീലഗിരി റൂട്ടിലെ ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു.

രാത്രി മുതൽ രാവിലെ വരെ കനത്ത മഴയാണ് നീലഗിരി ജില്ലയിലും താഴ്‌വാര പ്രദേശമായ മേട്ടുപ്പാളയത്തും പെയ്യുന്നത്. കൂനൂർ റോഡിൽ 14 സ്ഥലങ്ങളിലും കോത്തഗിരി റോഡിൽ മൂന്നു സ്ഥലത്തും മണ്ണിടിച്ചിൽ ഉണ്ടായി. ആളപായങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല. കേരളത്തിലെ വിവിധയിടങ്ങളിൽ നിന്നെത്തിയ വിദ്യാർത്ഥികളടങ്ങുന്ന സഞ്ചാരികളുടെ വാഹനങ്ങൾ രാത്രി മണിക്കൂറുകളോളം കുടുങ്ങിയെങ്കിലും പുലർച്ചെയോടെ സുരക്ഷിതമായി മേട്ടുപ്പാളയത്തിൽ നിന്ന് പുറപ്പെട്ടു.

കൂനൂർ – മേട്ടുപ്പാളയം കാനന പാതയിൽ റോഡിൽ ബ‌ർളിയാറിനും കൂനൂരിനും ഇടയിൽ വാഹനങ്ങൾ മുന്നോട്ടും പിന്നോട്ടും പോകാനാകാതെ പിടിച്ചിട്ടിരിക്കുകയാണ്. സ്ഥലത്ത് കോയമ്പത്തൂർ മേഖലാ ഐജി രമ്യ ഭാരതിയുടെ നേതൃത്വത്തിൽ പൊലീസ് രക്ഷാപ്രവർത്തനം ഊർജിതമാക്കിയിരിക്കുകയാണ്.

നീലഗിരി ജില്ലയിലേക്കുള്ള രണ്ട് പ്രവേശന കവാടങ്ങളും മാർഗങ്ങളും സുരക്ഷ മുൻനിർത്തി പൊലീസ് അടച്ചിട്ടു. ഒക്ടോബർ 26 വരെ നീലഗിരിയിൽ വിനോദ സഞ്ചാരത്തിനു നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ലക്ഷ്മി ഭവ്യ തന്നീര് അറിയിച്ചു. ഇന്നും കനത്ത മഴയ്‌ക്ക് സാദ്ധ്യതയുള്ളതിനാൽ നീലഗിരിയിലേക്കുള്ള യാത്ര മാറ്റിവയ്‌ക്കണമെന്ന് അധികൃതർ അറിയിച്ചു. ഊട്ടിയിലേക്കുള്ള സർക്കാർ ബസ് സർവീസ് ഉൾപ്പെടെ നിർത്തിവച്ചു.
SUMMARY: Heavy rain in Tamil Nadu; a landslide occurred on the Ooty road, with soil falling onto a bus—passengers escaped unharmed.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പിഎസ്‌സി ചെയർമാനെ പുറത്താക്കണം; രാഷ്ട്രപതിക്ക് ഗവർണറുടെ ശുപാർശ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ബൈ​ജു ഉ​ൾ​പ്പെ​ടെ​യു​ള്ള മു​ഴു​വ​ൻ...

ഇടുക്കിയിൽ ഏ​ല​ത്തോ​ട്ട​ത്തി​ൽ മ​രം ക​ട​പു​ഴ​കി വീ​ണു; ര​ണ്ട് വ​നി​താ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

അടിമാലി: ഇടുക്കി മാങ്കുളത്ത് ഏ​ല​ത്തോ​ട്ട​ത്തി​ൽ മരം വീണ് രണ്ട് തോട്ടം തൊഴിലാളികൾ...

പതിനേഴുകാരന്‍ ഓടിച്ച കാറിടിച്ചു; സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

കൊച്ചി: ചേരാനല്ലൂരിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മാഞ്ഞാലി സ്വദേശി...

ബെംഗ​ളൂ​രു​വി​ൽ നിന്നെത്തിയ ടൂറിസ്റ്റ് ബസിൽ നിന്ന് 30 കി​ലോ ക​ഞ്ചാ​വ് പിടിച്ചെടുത്തു; നാ​ലു​പേ​ർ പി​ടി​യി​ൽ

കോട്ടയം: പൊൻകുന്നത്ത് ബെംഗളൂരുവിൽ നിന്നെത്തിയ ടൂറിസ്റ്റ് ബസിൽ നിന്ന് 30 കിലോഗ്രാമിലേറെ...

മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തില്‍ 62കാരന് പരുക്ക്

മലപ്പുറം: മലപ്പുറം അകംമ്പാടത്ത് കാട്ടാനയുടെ ആക്രമണത്തില്‍ 62കാരന് പരുക്ക്. എളമ്പിലാക്കോട് സ്വദേശി...

വി വി സുനോജ് അന്തരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ മലയാളി സാമൂഹ്യപ്രവർത്തന മേഖലയിൽ സജീവ സാന്നിധ്യമായിരുന്ന വി വി...

ഭർത്താവിനെ ഇഡ്ഡലിയിൽ വിഷം കലർത്തി കൊന്നു; ഭാര്യയും കാമുകനും അറസ്റ്റിൽ

ബെംഗളൂരു: ഭർത്താവിനെ ഇഡ്ഡലിയിൽ വിഷം കലർത്തി കൊലപ്പടുത്തിയ കേസിൽ ഭാര്യയും കാമുകനും...

ഇറ്റലിയില്‍ യുവജന പ്രക്ഷോഭം കടുക്കുന്നു

മിലാന്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് ഇറ്റലിയിൽ നടക്കുന്ന രാജ്യവ്യാപക പ്രക്ഷോഭം കൂടുതല്‍ കടുക്കുന്നു....

Related Articles

Popular Categories