ബെംഗളൂരു: ബെംഗളൂരു ഗുരുഭക്ത കൂട്ടായ്മ സംഘടിപ്പിക്കുന്ന ആഗോള ദൈവദശക പാരായണം ഞായറാഴ്ച വൈകീട്ട് 6 മണിക്ക് ഹൊങ്ങസാന്ദ്രയിലെ വിദ്യജ്യോതി സ്കൂളിൽ നടക്കും. ഗുരുപൂജ, ദൈവദശക പാരായണം, പ്രസാദ വിതരണം എന്നിവ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 99455 95646 എന്ന നമ്പറിൽ ബന്ധപെടുക.
ശ്രീനാരായണഗുരു ഫോറം ഫോർ യൂണിവേഴ്സൽ ബ്രദർഹുഡിന്റെ നേതൃത്വത്തിൽ നാളെ നടക്കുന്ന ആഗോള ദൈവദശക പാരായണ യജ്ഞത്തിന്റെ ഭാഗമായി എസ്എൻഡിപി യോഗം മൈസൂരു ശാഖയിലും പാരായണയജ്ഞം നടക്കും. രാത്രി 7ന് ജെഎൽബി റോഡിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയേഴ്‌സ് ഹാളിൽ ഭക്തർ എത്തണമെന്ന് മൈസൂരു ശാഖാ സെക്രട്ടറി പി.ആനന്ദൻ അറിയിച്ചു.
SUMMARY: Global ‘Daivadasakam’ Recitation Event Tomorrow















