ബെംഗളൂരു: നഗരത്തിലെ രാജരാജേശ്വരി നഗറിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്നുപേർക്ക് പരുക്കേറ്റു. പാനിപൂരി വിൽപനക്കാരനായ ബീഹാർ സ്വദേശി ബബ്ലു, ലക്ഷ്മമ്മ, ഒൻപത് വയസ്സുള്ള ആൺകുട്ടി എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ 20 വർഷമായി ബെംഗളൂരുവിൽ താമസിക്കുന്ന ബീഹാർ സ്വദേശിയായ ബബ്ലുവിന്റെ ഉടമസ്ഥതയിലുള്ള ഗോഡൗണിൽ ശനിയാഴ്ച രാവിലെയായിരുന്നു അപകടം. തന്റെ പാനി പുരി ബിസിനസിനുള്ള വസ്തുക്കൾ സൂക്ഷിക്കാൻ അദ്ദേഹം ഗോഡൗണാണ് ഉപയോഗിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രിയിൽ സിലിണ്ടറിൽ നിന്ന് ഗ്യാസ് ചോർന്നതിനെ തുടർന്ന് ശനിയാഴ്ച രാവിലെ പൊട്ടിത്തെറിച്ചതായാണ് സൂചന. അഗ്നിശമന സേനയും അടിയന്തര സേവന ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.
SUMMARY: Three people injured in cooking gas cylinder explosion in Rajarajeshwari Nagar
















