വയനാട്: മാനന്തവാടിയില്‍ വാഹനാപകടത്തില്‍ 12 വയസുകാരിക്ക് ദാരുണാന്ത്യം. മാനന്തവാടി – കല്ലോടി റോഡിൽ രണ്ടേനാലിൽ പന്നിച്ചാൽ പടിഞ്ഞാറെപ്പുത്തൻപ്പുരയിൽ രാജേഷിന്റെയും സ്വപ്നയുടെയും മകൾ ദിവ രാജേഷ് (12) ആണ് മരിച്ചത്. മാനന്തവാടി സെന്റ് പാട്രിക്സ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. ട്യൂഷന് പോകുകയായിരുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ വാഹനം പാഞ്ഞുകയറുകയായിരുന്നു. തെറ്റായ ദിശയില്‍ അമിതവേഗത്തിലെത്തിയ വാഹനം കുട്ടികളെ ഇടിക്കുകയായിരുന്നു.
മാനന്തവാടി രണ്ടേ നാലിൽ ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു അപകടം. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻതന്നെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടത്തിനിടയാക്കിയ കാറും ഡ്രൈവറെയും കസ്റ്റഡിയിലെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
SUMMARY: 12-year-old girl killed after being struck by a speeding car in Mananthavady; her brother sustained injuries.
















