കോട്ടയം: പൊൻകുന്നത്ത് ബെംഗളൂരുവിൽ നിന്നെത്തിയ ടൂറിസ്റ്റ് ബസിൽ നിന്ന് 30 കിലോഗ്രാമിലേറെ കഞ്ചാവ് കണ്ടെത്തി. ഞായറാഴ്ച രാവിലെ ഏഴരയോടെ പൊൻകുന്നം പോലീസും ഡാൻസാഫ് സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തിൽ എരുമേലി സ്വദേശികളായ നാലുപേർ പിടിയിലായി.
ബസ് പൊൻകുന്നം മിനി സിവിൽ സ്റ്റേഷന് മുന്നിൽ തടഞ്ഞുനിർത്തിയാണ് പോലിസ് പരിശോധന നടത്തിയത്. നാല് പെട്ടികളിലായി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തിൽ പോലിസ് അന്വേഷണം ആരംഭിച്ചു.
SUMMARY: 30 kg of ganja seized from a tourist bus arriving from Bengaluru; four people taken into custody.















