ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണം തടയണം: കർണാടക പെന്തെക്കൊസ്ത് സഭാ നേതാക്കൾ

ബെംഗളൂരു: കർണാടകയുടെ വിവിധയിടങ്ങളിൽ നിർബന്ധിത മതപരിവർത്തനമെന്ന വ്യാജ ആരോപണമുന്നയിച്ച് ക്രൈസ്തവരെ ആക്രമിക്കുന്നത് തടയാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നു സംയുക്ത വേദി ചെയർമാൻ റവ.ഡോ. രവിമണി പറഞ്ഞു. ബെംഗളൂരു ഹൊറമാവ് അഗര ഐ.പി.സി ഹെഡ്ക്വാർട്ടേഴ് ഹാളിൽ മുഖ്യധാരാ പെന്തെക്കൊസ്ത് സഭാ പ്രതിനിധികളുടെ സംയുക്ത സമ്മേളത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതപരിവർത്തന നിരോധന നിയമം പൂർണ്ണമായി റദ്ദാക്കാൻ കർണാടക സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബെംഗളൂരു ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ (ബി.സി.പി.എ) സംഘടപ്പിച്ച സമ്മേളനത്തിൽ പ്രസിഡൻ്റ് ചാക്കോ കെ തോമസ് അധ്യക്ഷത വഹിച്ചു. വിവിധ സഭകളെ പ്രതിനിധീകരിച്ചു റവ.ഡോ.വർഗീസ് ഫിലിപ്പ്, പാസ്റ്റർമാരായ കെ.വി. ജോസ്, വർഗീസ് മാത്യൂ, കെ.വി. മാത്യൂ, ഇ.ജെ .ജോൺസൺ, ജോസഫ് ജോൺ, എം.ഐ.ഈപ്പൻ, തോമസ് ജോർജ്,ലിജു ഫിലിപ്പ് , ജോമോൻ ജോൺ ചമ്പക്കുളം, ലാൻസൺ പി.മത്തായി ,സാമുവേൽ കുര്യൻ , ജോർജ് ഏബ്രഹാം, കെ.പി.ജോർജ് ബ്രദർ. ഡാനി ജോൺ, ബ്രദർ. പി. പോൾസൺ, ബ്രദർ. യു .എഡ്വിൻ എന്നിവർ പ്രസംഗിച്ചു.

മതപരിവർത്തന നിയമം പൂർണമായി റദ്ദാക്കുക, ക്രൈസ്തവർക്കുള്ള ആനുകൂല്യങ്ങൾ നൽകുക, ക്രൈസ്തവർക്ക് പൂർണ സംരക്ഷണം നൽകുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർണാടകയിലെ പ്രൊട്ടസ്റ്റൻ്റ് സഭകളുടെ സംയുക്തവേദി ചെയർമാൻ റവ ഡോ. രവിമണിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് നേരത്തെ നിവേദനം നൽകിയിരുന്നു.
സഭാ വ്യത്യാസമെന്യ ഏവരും ഒറ്റക്കെട്ടായി നിന്ന് അവകാശങ്ങൾ നേടിയെടുക്കണമെന്ന് സഭാനേതാക്കൾ യോഗത്തിൽ അഭിപ്രായപ്പെട്ടു.

മുഖ്യധാര പെന്തെക്കൊസ്ത് സഭകളായ ഇന്ത്യാ പെന്തെക്കൊസ്ത് ദൈവസഭ (ഐ.പി.സി), അസംബ്ലീസ് ഓഫ് ഗോഡ്, ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ,ശാരോൺ ഫെലോഷിപ്പ്, ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് , കർണാടക ശാരോൺ അസംബ്ലി, ടി.പി.എം, പി. എം. ജി. തുടങ്ങിയ സഭാ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്.

സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് അസിസ്റ്റൻ്റ് സൂപ്രണ്ടൻ്റായി തെരഞ്ഞെടുക്കപ്പെട്ട റവ.ഡോ.രവി മണിയെ ചടങ്ങിൽ ആദരിച്ചു. പാസ്റ്റർ ജോമോൻ ജോൺ ചമ്പക്കുളം സ്വാഗതവും പാസ്റ്റർ ലാൻസൺ പി.മത്തായി നന്ദിയും രേഖപ്പെടുത്തി.
SUMMARY: Attacks against Christians must be stopped: Karnataka Pentecostal church leaders

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരു കമ്മഗൊണ്ടനഹള്ളിയിൽ കടയിൽ സൂക്ഷിച്ചിരുന്ന 23 സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു; ആളപായമില്ല

ബെംഗളൂരു: ബെംഗളൂരു നോർത്ത് താലൂക്കിലെ കമ്മഗൊണ്ടനഹള്ളി അബിഗെരെ മെയിൻ  റോഡിലെ  എണ്ണ...

വയോധികന്റെ ശരീരത്തിൽ ചൂടു കഞ്ഞിവെള്ളം ഒഴിച്ച് കൊലപ്പെടുത്തി; തൃശൂരിൽ മകൻ അറസ്റ്റിൽ

തൃശൂര്‍: ചൂടുകഞ്ഞിവെള്ളം ശരീരത്തിൽ ഒഴിച്ചു പിതാവിനെ പൊള്ളിച്ചു കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ....

ഗതാഗത ആസൂത്രണം; ബെംഗളൂരു ട്രാഫിക് പോലീസിന് ദേശീയ പുരസ്കാരം

ബെംഗളൂരു: നഗരത്തിലെ ഗതാഗത നിയന്ത്രണത്തിനും വിവരവിശകലനത്തിന്റെ അടിസ്ഥാനത്തിലുള്ള ആസൂത്രണത്തിനും നടത്തിയ പ്രവർത്തനങ്ങൾക്ക്...

കനത്തമഴ, മണ്ണിടിച്ചിൽ; ഊട്ടിയിലേക്ക് യാത്രാവിലക്ക്

ചെന്നൈ: കനത്ത മഴ തുടരുന്ന നീലഗിരിയിലെ പർലിയാർ ഭാഗത്ത് മണ്ണിടിച്ചിലിൽപെട്ട് തമിഴ്നാട്...

അമിതവേഗത്തിലെത്തിയ കാർ ഇടിച്ചുതെറിപ്പിച്ചു; മാനന്തവാടിയില്‍ 12കാരിക്ക് ദാരുണാന്ത്യം, സഹോദരന് പരുക്ക്

വയനാട്: മാനന്തവാടിയില്‍ വാഹനാപകടത്തില്‍ 12 വയസുകാരിക്ക് ദാരുണാന്ത്യം. മാനന്തവാടി - കല്ലോടി...

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഇന്നുതുടക്കം

കോഴിക്കോട്‌ : 68-ാമത് സംസ്ഥാന സ്‌കൂൾ കായികമേള ഇന്ന് വൈകിട്ട്‌ നാലിന്‌...

രാജരാജേശ്വരി നഗറിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്നുപേർക്ക് പരുക്ക്

ബെംഗളൂരു: നഗരത്തിലെ രാജരാജേശ്വരി നഗറിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്നുപേർക്ക് പരുക്കേറ്റു....

ബെംഗളൂരുവിൽ നിന്നുള്ള ട്രെയിൻ സർവീസുകളിൽ നിയന്ത്രണം; ഒക്ടോബർ 26 മുതൽ 28 വരെ പത്ത് സർവീസുകൾ റദ്ദാക്കും

ബെംഗളൂരു: ദക്ഷിണ പശ്ചിമ റെയിൽവേയുടെ പരിധിയിൽ തിപ്തൂർ–ഹൊന്നവള്ളി റോഡ് റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ...

Related Articles

Popular Categories