‘പ്രതി ജഡ്ജിയുടെ മകനായതു കൊണ്ട് നിയമം മാറ്റി എഴുതാൻ പോലീസിന് ആരാണ് അധികാരം കൊടുത്തത്?’: പിണറായി വിജയൻ

തിരുവനന്തപുരം: ചേരാനെല്ലൂര്‍ വാഹനാപകട കേസ് കൈകാര്യം ചെയ്തതില്‍ പോലീസിനെ വിമര്‍ശിച്ചു പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. റോഡില്‍ മനുഷ്യരക്തം വീഴ്ത്തുന്നവര്‍ക്ക് പണവും ഉന്നത സ്വാധീനവുമുണ്ടെങ്കില്‍ പ്രത്യേക ആനുകൂല്യവും നിയമപരിഗണനയും നല്‍കുന്നത് എന്തുതരം നിയമപാലനമാണെന്ന് ചോദിച്ചാണ് പിണറായി വിമര്‍ശനം ഉന്നയിച്ചത്.

ചേരാനല്ലൂരില്‍ അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച്‌ സാധാരണക്കാരനായ ജയബാലകൃഷ്ണന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ രക്ഷിക്കാന്‍ പൊലീസ് ഒത്തുകളിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സര്‍ക്കാരിനെതിരെയുള്ള അദ്ദേഹത്തിന്റെ രൂക്ഷവിമര്‍ശനം.

പിണറായി വിജയന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

റോഡില്‍ മനുഷ്യരക്തം വീഴ്ത്തുന്നവര്‍ക്ക് പണവും സ്വാധീനവുമുണ്ടെങ്കില്‍ പ്രത്യേക ആനുകൂല്യവും പരിഗണനയും ലഭിക്കുന്നത് എന്തുതരം നിയമപാലനമാണ്? എല്ലാ പൗരന്മാര്‍ക്കും തുല്യനീതി ഉറപ്പാക്കേണ്ട പോലീസിനെ പണവും സ്വാധീനവും ഉള്ളവരുടെ അകമ്പടി സേവകരായി അധ:പതിപ്പിക്കരുത്. നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ പ്രതിയെ രക്ഷിക്കാനായി പോലീസ് നടത്തിയ അതേ ശ്രമം ഇന്നലെ ചേരാനല്ലൂരും ആവര്‍ത്തിച്ചിരിക്കുകയാണ്.

ജയബാലകൃഷ്ണന്‍ എന്ന സാധാരണക്കാരനാണ് അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച്‌ കൊല്ലപ്പെട്ടത്. വാഹനമോടിച്ചിരുന്നത് പ്രായപൂര്‍ത്തിയാകാത്ത, ലൈസന്‍സില്ലാത്ത പതിനേഴുകാരന്‍. പ്രതി ജഡ്ജിയുടെ മകനായതുകൊണ്ട് നിയമം മാറ്റി എഴുതാന്‍ പോലീസിന് ആരാണ് അധികാരം കൊടുത്തത്?

എഫ്.ഐ.ആറില്‍ പ്രതിയുടെ പേരില്ല. മറച്ചുവെച്ച്‌ ‘അണ്‍നോണ്‍’ ആണ്. അപകട ദൃശ്യങ്ങള്‍ പകര്‍ത്തിയ നാട്ടുകാരുടെ ഫോണുകള്‍ പിടിച്ചുവാങ്ങി തെളിവ് നശിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചു. ഉന്നതരുടെ മക്കള്‍ എന്ത് നിയമലംഘനം നടത്തിയാലും അത് മൂടിവെക്കാന്‍ പോലീസുണ്ട് എന്ന അഹങ്കാരത്തിനാണ് സര്‍ക്കാര്‍ കുടപിടിക്കുന്നത്.

ഇരയ്ക്ക് നീതി ഉറപ്പാക്കേണ്ടവര്‍ തന്നെ വേട്ടക്കാര്‍ക്ക് കാവലൊരുക്കുന്നത് ജനാധിപത്യ സമൂഹത്തിന് അപമാനമാണ്. തെറ്റായ സ്വാധീനമുപയോഗിച്ച്‌ കേസ് തേച്ചുമായ്ച്ചു കളയാമെന്ന് യുഡിഎഫ് സര്‍ക്കാരും പോലീസും കരുതേണ്ട. നീതിക്കായുള്ള ആ കുടുംബത്തിന്റെ പോരാട്ടത്തില്‍ ഈ നാട് ഒറ്റക്കെട്ടായി അവര്‍ക്കൊപ്പമുണ്ടാകും.

SUMMARY: ‘Who gave the police the authority to rewrite the law just because the accused is the judge’s son?’: Pinarayi Vijayan

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ചാലിയാറില്‍ മീൻപിടിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട സൈനികന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: മീൻപിടിക്കുന്നതിനിടെ ചാലിയാറില്‍ വീണ സൈനികന്റെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച വൈകിട്ട്...

ബുധനാഴ്‌ച ചോദ്യംചെയ്യലിന് ഹാജരാകണം; പിഎസ്‌സി ചെയര്‍മാന് നോട്ടീസയച്ച്‌ ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷ ക്രമക്കേടില്‍ ചെയർമാൻ എം.ആർ ബൈജുവിന് നോട്ടീസ് അയച്ച്‌...

അമിത് ഷായ്ക്കെതിരായ പരാമര്‍ശം: മാനനഷ്ടക്കേസില്‍ രാഹുല്‍ഗാന്ധി കുറ്റവിമുക്തൻ

ലഖ്‌നൗ: കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ നല്‍കിയ മാനനഷ്ട കേസില്‍ രാഹുല്‍ ഗാന്ധിയെ...

‘നീലക്കടലിന്റെ രഹസ്യ പുസ്തകം’ പ്രകാശനം ചെയ്തു

ബെംഗളൂരു: ബെംഗളൂരുവിലെ മലയാളി സാഹിത്യ-സാംസ്കാരിക കൂട്ടായ്മയായ സുരഭിലം ഗ്ലോബലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന...

രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു

ലഖ്‌നൗ: ഉത്തർപ്രദേശിലെ സുല്‍ത്താൻപൂരില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം...

ചേരാനെല്ലൂർ അപകടം: വാഹന ഉടമയായ ജഡ്ജിക്കെതിരേ കേസെടുത്തു

കൊച്ചി: ചേരാനെല്ലൂരിൽ 17കാരനോടിച്ച കാറിടിച്ച് ഒരാൾ മരിച്ച കേസിൽ പിതാവിനെതിരേ കേസെടുത്ത്...

സ്വർണവിലയില്‍ നേരിയ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ നേരിയ വർധനവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയും...

ട്രംപിന്റെ കടുത്ത വിമർശകൻ; ബ്രസീല്‍ പ്രസിഡന്റായി വീണ്ടും ഇടതുപക്ഷ നേതാവ് ലുല ഡ സില്‍വ 

ബ്രസീലിയ: ലാറ്റിൻ അമേരിക്കൻ ഇടതുപക്ഷത്തിന്റെ പ്രമുഖ മുഖവും യുഎസ് പ്രസിഡന്റ് ഡൊണാൾഡ്...

Related Articles

Popular Categories