കോഴിക്കോട്: മീൻപിടിക്കുന്നതിനിടെ ചാലിയാറില്‍ വീണ സൈനികന്റെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ചാലിയാറില്‍ കാണാതായ പുവ്വാട്ടുപറമ്പ് മുണ്ടക്കല്‍ കോപ്പാല്‍ തൊടികയില്‍ സുധീഷ് (32)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പട്ടാളത്തില്‍ നിന്ന് ലീവിന് എത്തിയതായിരുന്നു സുധീഷ്.
ശനിയാഴ്ച വൈകിട്ട് നാലരയോടെ പുഴയില്‍ വീശുവല എറിയുന്നതിനിടെ കയർ കൈയില്‍ കുരുങ്ങിയാണ് സുധീഷ് പുഴയില്‍ വീണത്. തുടർന്ന് അഗ്നിരക്ഷാസേന രണ്ട് ദിവസമായി നടത്തിയ തിരച്ചിലിലും കണ്ടെത്താനായിരുന്നില്ല. തിങ്കളാഴ്ച രാവിലെ മാവൂർ ഫയർ യൂണിറ്റിലെ അംഗങ്ങള്‍ ഡിങ്കി ബോട്ട് ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
SUMMARY: Body of soldier, who was swept away while fishing in the Chaliyar River, has been found
















