തിരുവനന്തപുരം: സ്കൂള്‍ കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കാൻ സംസ്ഥാന സർക്കാർ. സ്കൂള്‍ കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കാൻ വേണ്ടിയുള്ള ചർച്ചകള്‍ നടക്കുന്നു എന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ സഭയില്‍ വ്യക്തമാക്കി. അടുത്തമാസം 24ന് ഇത് സംബന്ധിച്ച് യോഗം വിളിച്ചിട്ടുണ്ട്. ഭാരം കുറഞ്ഞ പേപ്പർ ഉപയോഗിച്ചുള്ള പുസ്തകങ്ങള്‍ നിർമ്മിക്കും.
പുസ്തകങ്ങള്‍ അർദ്ധ വാർഷികം എന്ന നിലയില്‍ ചുരുക്കാൻ വേണ്ടിയുള്ള നടപടികളും ആലോചിക്കുന്നു. കൈപ്പമംഗലം എംഎല്‍എ കെ കെ വത്സരാജിന് മണ്ഡലത്തിലെ സ്കൂള്‍ ലീഡർ നല്കിയ നിവേദനം ആണ് റൂള്‍ 113 പ്രകാരം നിയമസഭയില്‍ ചർച്ചയായത്. ഹൈസ്കൂള്‍ വിദ്യാർഥികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കണമെന്നതാണ് ആവശ്യം.
നിയമസഭാ ചട്ടം 113 നിയമസഭാംഗങ്ങള്‍ക്കു സഭയില്‍ പെറ്റീഷൻ അവതരിപ്പിക്കുന്നതിനുള്ളതാണ്. വിദ്യാർഥിനി നല്കിയ നിവേദനം എംഎല്‍എ സ്പീക്കറുടെ ഓഫിസിന്റെ ശ്രദ്ധയില്‍പെടുത്തുകയും പെറ്റീഷനായി അവതരിപ്പിക്കാൻ അനുമതി നല്‍കുകയുമായിരുന്നു. ഇതിൻമേല് സഭയില്‍ ചർച്ച അനുവദിക്കില്ല. പെറ്റീഷൻ കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടുകയാണ് രീതി.
SUMMARY: Government moves to reduce the weight of school children’s bags; lighter books under consideration
















