തിരുവനന്തപുരം: മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ അപ്പീല്‍ അംഗീകരിച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. വിജിലന്‍സ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീലില്‍ വാദം പൂർത്തിയാകുന്നത് വരെ എഫ്‌ഐആറില്‍ തുടര്‍നടപടികള്‍ സ്വീകരിക്കരുതെന്നും നിര്‍ദേശിച്ചു.
സിംഗിള്‍ ബെഞ്ചിന്റെ വിധിയാണ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തത്. പിണറായി വിജയന്റെ അപ്പീല്‍ ഫയലില്‍ സ്വീകരിക്കുകയും ചെയ്തു. വിജിലന്‍സിനും ഇഡിക്കും കോടതി നോട്ടീസ് അയച്ചു. നാലാഴ്ചയ്ക്കകം ഇഡിയും വിജിലന്‍സും മറുപടി നല്‍കണം. ഇതിനുശേഷം ഹരജിയില്‍ വിശദമായ വാദം കേള്‍ക്കുമെന്നും സിംഗിള്‍ ബെഞ്ച് വിധിയിലെ നിയമപ്രശ്‌നങ്ങള്‍ പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
SUMMARY: Relief for Pinarayi; Single bench verdict in monthly allowance case stayed for one month
















