ട്രെയിൻ യാത്രക്കാർക്ക് സന്തോഷ വാർത്ത; മാവേലി, മലബാർ, രാജ്യറാണി, അമൃത എക്സ്പ്രസുകൾക്ക് ഇനിമുതൽ ആധുനിക എൽഎച്ച്ബി കോച്ചുകൾ

കൊല്ലം: തിരുവനന്തപുരം നോർത്ത്–നിലമ്പൂർ രാജ്യറാണി, തിരുവനന്തപുരം–രാമേശ്വരം അമൃത, തിരുവനന്തപുരം–മംഗളൂരു മാവേലി, തിരുവനന്തപുരം–മംഗളൂരു മലബാർ എക്സ്പ്രസുകൾക്ക് ആധുനിക എൽ.എച്ച്.ബി (ലിങ്ക് ഹോഫ്മാൻ ബുഷ്) കോച്ചുകൾ അനുവദിച്ച് റെയിൽവേ ബോർഡ് ഉത്തരവായി.

രാജ്യറാണി എക്സ്പ്രസിൽ ആദ്യഘട്ടത്തിൽ 15 എൽഎച്ച്ബി കോച്ചുകളാണ് വരിക. നിലമ്പൂർ റോഡിൽ പ്ലാറ്റ്‌ഫോം നീളം വർധിപ്പിക്കുന്ന പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ 22 കോച്ചുകളായി ഉയർത്തും. നിലമ്പൂർ റോഡ് റെയിൽവേ സ്റ്റേഷനിൽ നിലവിൽ 18 ബോഗികൾ വരെ നിർത്താനുള്ള സൗകര്യമാണ് പ്ലാറ്റ്ഫോമിനുള്ളത്. അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി ഈ പ്ലാറ്റ്‌ഫോമിന്റെ നീളം 24 ബോഗികൾ നിർത്തിയിടാൻ പാകത്തിൽ നവീകരിച്ചു വരികയാണ്. രാജ്യറാണി ഒഴികെ ഈ റൂട്ടിൽ ഓടുന്ന ഏഴ് ട്രെയിനുകൾക്കും എൽഎച്ച്ബി കോച്ചുകളല്ല ഉപയോഗിക്കുന്നത്. അതെസമയം പ്ലാറ്റ്ഫോം നീളത്തിന്റെ പ്രശ്നമില്ലാത്ത അമൃത, മാവേലി, മലബാർ എക്സ്പ്രസുകളിൽ ഓരോ ട്രെയിനിനും 22 എൽഎച്ച്ബി കോച്ചുകൾ വീതം അനുവദിക്കും.

കഴിഞ്ഞ പാർലമെന്റ് സമ്മേളന കാലയളവിൽ റെയിൽവേ മന്ത്രിയുമായി നടത്തിയ ചർച്ചയിൽ ഈ ട്രെയിനുകളിലെ നിലവിലുള്ള കോച്ചുകളുടെ ശോചനീയാവസ്ഥയും യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകളും കൊടിക്കുന്നിൽ സുരേഷ് എം.പി വിശദമായി അവതരിപ്പിച്ചിരുന്നു.  അടുത്ത രണ്ട് മാസത്തിനുള്ളിൽ പുതിയ കോച്ചുകളോടെ സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. 60 ദിവസത്തെ ടിക്കറ്റ് ബുക്കിംഗ് കാലയളവിനുള്ളിൽ പുതിയ കോച്ചുകൾ അനുവദിക്കാമെന്ന് റെയിൽവേ മന്ത്രി ഉറപ്പുനൽകിയിരുന്നതായി കൊടിക്കുന്നിൽ പറഞ്ഞു. ആ ഇടപെടലിന്റെ തുടർനടപടിയായാണ് ഇപ്പോൾ റെയിൽവേ ബോർഡിന്റെ ഉത്തരവ് വന്നിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
SUMMARY: Maveli, Malabar, Rajyarani, and Amrita Express trains will now feature modern LHB coaches.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കർണാടകയിൽ അന്തിമ വോട്ടർപട്ടിക നാളെ പ്രസിദ്ധീകരിക്കും; 43.82 ലക്ഷം നോട്ടീസുകളിലെ ഹിയറിങ് പൂർത്തിയായി

ബെംഗളൂരു: കർണാടകയിലെ 2026-ലെ അന്തിമ വോട്ടർപട്ടിക ഒക്ടോബർ 27-ന് പ്രസിദ്ധീകരിക്കും. പ്രത്യേക...

മഴയും മണ്ണിടിച്ചിലും; ഊട്ടി നീലഗിരി മൗണ്ടൻ ട്രെയിൻ സർവീസ് ഒക്ടോബർ 29 വരെ റദ്ദാക്കി

ചെന്നൈ: കനത്ത മഴയും മണ്ണിടിച്ചിലും കാരണം നീല​ഗിരി മൗണ്ടൻ റെയിൽവേ സർവീസുകൾ...

സ്‌കൂട്ടറിൽ നിന്ന് കാറിടിച്ച് തെറിച്ചുവീണ 12 വയസ്സുകാരന് ദാരുണാന്ത്യം

റാന്നി: ബന്ധുവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ഏഴാം ക്ലാസ് വിദ്യാർഥി വാഹനാപകടത്തിൽ...

നോർത്ത് വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന് പുതിയ പേര്

ബെംഗളൂരു: വടക്കുപടിഞ്ഞാറൻ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (എൻ‌ഡബ്ല്യുകെ‌ആർ‌ടി‌സി) പേര് കിത്തൂർ...

‘ദൈവദശകം’ ആഗോള പാരായണ പരിപാടി

ബെംഗളൂരു: ശ്രീനാരായണ ഗുരുദേവൻ രചിച്ച വിശ്വസാഹോദര്യ പ്രാർത്ഥനാ ഗീതമായ ദൈവദശകത്തിന്റെ ആഗോള...

ബെംഗളൂരുവിൽ അന്തരിച്ചു 

ബെംഗളൂരു: ആലപ്പുഴ മാവേലിക്കര സ്വദേശിനി ശാന്ത മോഹൻ (76) ബെംഗളൂരുവിൽ അന്തരിച്ചു....

തമിഴ്‌നാട് മുൻ വിദ്യാഭ്യാസ മന്ത്രി അൻബില്‍ മഹേഷ് പൊയ്യാമൊഴി അറസ്റ്റില്‍

ചെന്നൈ: സ്വകാര്യ സ്‌കൂളുകള്‍ക്ക് ലൈസൻസും മറ്റ് അംഗീകാരവും നല്‍കുന്നതുമായി ബന്ധപ്പെട്ട നൂറ്...

ബെംഗളൂരു മലയാളി ഫോറം ക്രിക്കറ്റ് ടൂർണമെന്റ്

ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ കളിക്കളം എന്നപേരിൽ...

Related Articles

Popular Categories