സ്‌കൂട്ടറിൽ നിന്ന് കാറിടിച്ച് തെറിച്ചുവീണ 12 വയസ്സുകാരന് ദാരുണാന്ത്യം

റാന്നി: ബന്ധുവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ഏഴാം ക്ലാസ് വിദ്യാർഥി വാഹനാപകടത്തിൽ മരിച്ചു. അടിച്ചിപ്പുഴ പള്ളിക്കൂടത്തിങ്കൽ ബിനുവിന്റെ മകൻ അലക്സാണ്ടർ (12) ആണ് മരിച്ചത്. റാന്നി എസ്സി യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായിരുന്നു. തിങ്കളാഴ്ച  വൈകിട്ട് മൂന്നോടെ പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ മന്ദമരുതിക്കും മക്കപ്പുഴക്കും ഇടയിലായിരുന്നു അപകടം.

ഇവർ മന്ദമരുതിയിൽ നിന്ന് മക്കപ്പുഴയിലേക്ക് പോകുമ്പോൾ റോഡിന് ഇടതുവശത്ത്‌ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷക്കാരനുമായി സ്കൂട്ടർ നിർത്തി സംസാരിച്ചു. പിന്നീട് റോഡിലേക്ക് സ്കൂട്ടർ തിരിച്ച് ഇറങ്ങിയപ്പോൾ കാർ ഇടിച്ച് വീഴ്‌ത്തുകയായിരുന്നു. സ്കൂട്ടറിൽ നിന്നും തെറിച്ച്‌ റോഡിലേക്ക് വീണ അലക്സാണ്ടറിന്റെ ശരീരത്തിലൂടെ തൊട്ടു പിന്നാലെ വന്ന കാർ കയറിയിറങ്ങി. ഉടൻ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ബന്ധുവിന്‌ പരിക്കില്ല. അമ്മ: ലൗലി. സഹോദരി: ഏഞ്ചൽ.
SUMMARY: Tragic death of a 12-year-old boy after a car rammed into the back of his scooter, throwing him off.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗതാഗതനിയമലംഘനം; 170 കേസുകൾ, 1.72 ലക്ഷം പിഴ

ബെംഗളൂരു: നഗരത്തിൽ ഗതാഗതനിയമലംഘനങ്ങൾ തടയുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുമായി ബെംഗളൂരു ട്രാഫിക്...

കർണാടകയിൽ അന്തിമ വോട്ടർപട്ടിക നാളെ പ്രസിദ്ധീകരിക്കും; 43.82 ലക്ഷം നോട്ടീസുകളിലെ ഹിയറിങ് പൂർത്തിയായി

ബെംഗളൂരു: കർണാടകയിലെ 2026-ലെ അന്തിമ വോട്ടർപട്ടിക ഒക്ടോബർ 27-ന് പ്രസിദ്ധീകരിക്കും. പ്രത്യേക...

മഴയും മണ്ണിടിച്ചിലും; ഊട്ടി നീലഗിരി മൗണ്ടൻ ട്രെയിൻ സർവീസ് ഒക്ടോബർ 29 വരെ റദ്ദാക്കി

ചെന്നൈ: കനത്ത മഴയും മണ്ണിടിച്ചിലും കാരണം നീല​ഗിരി മൗണ്ടൻ റെയിൽവേ സർവീസുകൾ...

നോർത്ത് വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന് പുതിയ പേര്

ബെംഗളൂരു: വടക്കുപടിഞ്ഞാറൻ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (എൻ‌ഡബ്ല്യുകെ‌ആർ‌ടി‌സി) പേര് കിത്തൂർ...

ട്രെയിൻ യാത്രക്കാർക്ക് സന്തോഷ വാർത്ത; മാവേലി, മലബാർ, രാജ്യറാണി, അമൃത എക്സ്പ്രസുകൾക്ക് ഇനിമുതൽ ആധുനിക എൽഎച്ച്ബി കോച്ചുകൾ

കൊല്ലം: തിരുവനന്തപുരം നോർത്ത്–നിലമ്പൂർ രാജ്യറാണി, തിരുവനന്തപുരം–രാമേശ്വരം അമൃത, തിരുവനന്തപുരം–മംഗളൂരു മാവേലി, തിരുവനന്തപുരം–മംഗളൂരു...

‘ദൈവദശകം’ ആഗോള പാരായണ പരിപാടി

ബെംഗളൂരു: ശ്രീനാരായണ ഗുരുദേവൻ രചിച്ച വിശ്വസാഹോദര്യ പ്രാർത്ഥനാ ഗീതമായ ദൈവദശകത്തിന്റെ ആഗോള...

ബെംഗളൂരുവിൽ അന്തരിച്ചു 

ബെംഗളൂരു: ആലപ്പുഴ മാവേലിക്കര സ്വദേശിനി ശാന്ത മോഹൻ (76) ബെംഗളൂരുവിൽ അന്തരിച്ചു....

തമിഴ്‌നാട് മുൻ വിദ്യാഭ്യാസ മന്ത്രി അൻബില്‍ മഹേഷ് പൊയ്യാമൊഴി അറസ്റ്റില്‍

ചെന്നൈ: സ്വകാര്യ സ്‌കൂളുകള്‍ക്ക് ലൈസൻസും മറ്റ് അംഗീകാരവും നല്‍കുന്നതുമായി ബന്ധപ്പെട്ട നൂറ്...

Related Articles

Popular Categories