ഗുവാഹത്തി: അസമിലെ ഗുവാഹത്തിയിലുള്ള ഹോട്ടലിൽ വെടിവെപ്പിൽ ആറ് മരണം. ഗുവാഹത്തിയിലെ ജിഎസ് റോഡിലുള്ള ഹോട്ടലിൽ തിങ്കളാഴ്ച രാത്രിയുണ്ടായ വെടിവയ്പിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ ആറ് പേർ മരിച്ചതായി സ്ഥിരീകരിച്ചു. ഗുവാഹത്തിയിലെ ജി.എസ് റോഡിൽ ബോറ സർവീസ് മേഖലയിലുള്ള ‘ഹോട്ടൽ ബിലാസ് ഇൻ എന്ന ഹോട്ടലിലാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ ദാരുണമായ സംഭവം നടന്നത്. അക്രമികളെന്ന് സംശയിക്കുന്ന രണ്ട് പേരെ പോലീസ് പിടികൂടി.
ഹോട്ടലിന്റെ ഉടമസ്ഥതയും കരാറുമായി (Lease agreement) ബന്ധപ്പെട്ട തർക്കമാണ് വെടിവയ്പിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. കൊല്ലപ്പെട്ടവരിൽ ഹോട്ടൽ ഉടമയായ ഹെലീന ഭരാലി, മകൻ ദേവർഷി ഭരാലി എന്നിവരുൾപ്പെടെ ഒരേ കുടുംബത്തിലെ നാല് അംഗങ്ങളും അവരുടെ ഗ്രാമത്തിൽ നിന്നുള്ള മറ്റൊരാളും ഉൾപ്പെടുന്നു. വെടിവയ്പിൽ പരിക്കേറ്റ സത്യേന്ദ്ര പഥക് എന്നയാൾ ഗുവാഹത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഹോട്ടലിന്റെ സ്വീകരണ കൗണ്ടറിന് സമീപം ഇരുന്നവരാണ് വെടിവയ്പിൽ കൊല്ലപ്പെട്ടത്. ഈ സമയം ഹോട്ടൽ ജീവനക്കാർ ഉൾപ്പെടെ 25 ൽ താഴെ ആളുകളാണ് ഉണ്ടായിരുന്നത്. പൊലിസ് ആസ്ഥാനത്തുനിന്ന് വെറും രണ്ട് കിലോമീറ്റർ മാത്രം അകലെയുള്ള ഹോട്ടലിലാണ് സംഭവം നടന്നത്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്തിവരികയാണ്.
SUMMARY: Shooting at a hotel; six people, including four from the same family, killed.
















