തേനി ജയില്‍ച്ചാട്ടം; 17 പ്രതികളും അറസ്റ്റില്‍

തേനി: തമിഴ്‌നാട്ടിലെ തേനി ജില്ലയിലുള്ള തെക്കമ്പട്ടി സബ് ജയിലിൽ നിന്ന് വാർഡൻമാരെ ആക്രമിച്ച് കടന്നുകളഞ്ഞ 17 തടവുകാരെയും രണ്ട് ദിവസം നീണ്ടുനിന്ന ശക്തമായ തിരച്ചിലിനൊടുവിൽ പോലീസ് പിടികൂടി. ഒളിവിൽ കഴിഞ്ഞ് വരികയായിരുന്ന തിരുപ്പതി, മീനാക്ഷിസുന്ദരം എന്നിവരാണ് ഏറ്റവും ഒടുവിൽ അറസ്റ്റിലായത്. ഇതിനു തൊട്ടുമുമ്പ് റെജിൻ, പൊൻമുത്തു സെൽവം എന്നിവരടക്കമുള്ള മറ്റു പ്രതികളെയും പോലീസ് വലയിലാക്കിയിരുന്നു.

തിങ്കളാഴ്ച രാത്രിയോടെയാണ് ജയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം പ്രതികൾ തടവുചാടിയത്. തുടർന്ന് ചൊവ്വാഴ്ച രാവിലെയോടെ അഞ്ചു പേരെയും, തുടർന്നുള്ള മണിക്കൂറുകളിൽ എട്ടു പേരെയും പോലീസ് പിടികൂടി. ഏറ്റവും ഒടുവിലത്തെ അറസ്റ്റോടെ ഒളിവിലായിരുന്ന മുഴുവൻ പ്രതികളെയും പിടികൂടാൻ പോലീസിന് സാധിച്ചു.

പ്രത്യേക അന്വേഷണ സംഘങ്ങളും ക്രൈംബ്രാഞ്ചും അടക്കം 300-ഓളം പോലീസ് ഉദ്യോഗസ്ഥരാണ് തിരച്ചിലിൽ പങ്കെടുത്തത്. മലയോര മേഖല കേന്ദ്രീകരിച്ച് നടന്ന തിരച്ചിലിനായി മൂന്ന് ഡ്രോണുകളും പോലീസ് ഉപയോഗിച്ചിരുന്നു. ആദ്യഘട്ടത്തിൽ അറസ്റ്റിലായ തടവുകാരിൽ നിന്ന് ലഭിച്ച നിർണ്ണായക വിവരങ്ങളാണ് ബാക്കിയുള്ളവരെ പിടികൂടാൻ സഹായിച്ചത്.

രക്ഷപ്പെട്ട തടവുകാർ സഞ്ചരിച്ച വഴികളും ഒളിത്താവളങ്ങളും തിരിച്ചറിയുന്നതിനായി പിടികൂടിയ പ്രതികളെ സംഭവസ്ഥലത്തും മലയോര മേഖലകളിലും എത്തിച്ച് പോലീസ് വിശദമായ തെളിവെടുപ്പ് പൂർത്തിയാക്കി.
SUMMARY: Theni jailbreak: All 17 accused arrested

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പ്രതിഷേധ നിയന്ത്രണം പിൻവലിക്കണം: നവംബർ 28-ന് ബെംഗളൂരുവിൽ സമരപരിപാടി സംഘടിപ്പിക്കും

ബെംഗളൂരു: നഗരത്തിൽ പൊതുപ്രതിഷേധങ്ങൾ നടത്തുന്നതിനുള്ള നിയന്ത്രണങ്ങൾക്കെതിരെ നവംബർ 28-ന് നഗരവ്യാപക പ്രക്ഷോഭം...

ഡൽഹിയിൽ നവംബർ 1ന് ഇന്ത്യ കൂട്ടായ്മ പ്രഖ്യാപിച്ച റാലിക്ക് പിന്തുണയുമായി സിജെപി

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'ഇൻഡ്യ'...

നമ്മ മെട്രോ യാത്രക്കിടെ യുവതിയുടെ ദൃശ്യങ്ങൾ അനുമതിയില്ലാതെ  ചിത്രീകരിച്ചെന്ന് പരാതി; കേസെടുത്ത് പോലീസ് 

ബെംഗളൂരു: നമ്മ മെട്രോയിൽ യാത്ര ചെയ്യുന്നതിനിടെ ഒരാൾ തന്നെ മൊബൈൽ ഫോണിൽ...

ട്രെയിനിലെ ടോയ്‌ലെറ്റിൽ വെള്ളമില്ല: റെയിൽവേ 15,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ

ബെംഗളൂരു: ട്രെയിനിലെ ടോയ്‌ലെറ്റിൽ വെള്ളമില്ലാത്തതിനെത്തുടർന്ന് യാത്ര മുടങ്ങിയെന്ന പരാതിയിൽ ദക്ഷിണ പശ്ചിമ...

സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി​യി​ൽ നി​ന്ന് തീ ​പ​ട​ർ​ന്നു; യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മ​ൺ​വി​ള​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രു​ന്ന യു​വാ​വി​ന്...

പ്രതിഷേധ നിയന്ത്രണം പിൻവലിക്കണം: നവംബർ 28-ന് ബെംഗളൂരുവിൽ സമരപരിപാടി സംഘടിപ്പിക്കും

ബെംഗളൂരു: നഗരത്തിൽ പൊതുപ്രതിഷേധങ്ങൾ നടത്തുന്നതിനുള്ള നിയന്ത്രണങ്ങൾക്കെതിരെ നവംബർ 28-ന് നഗരവ്യാപക പ്രക്ഷോഭം...

ഡൽഹിയിൽ നവംബർ 1ന് ഇന്ത്യ കൂട്ടായ്മ പ്രഖ്യാപിച്ച റാലിക്ക് പിന്തുണയുമായി സിജെപി

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'ഇൻഡ്യ'...

ട്രെയിനിലെ ടോയ്‌ലെറ്റിൽ വെള്ളമില്ല: റെയിൽവേ 15,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ

ബെംഗളൂരു: ട്രെയിനിലെ ടോയ്‌ലെറ്റിൽ വെള്ളമില്ലാത്തതിനെത്തുടർന്ന് യാത്ര മുടങ്ങിയെന്ന പരാതിയിൽ ദക്ഷിണ പശ്ചിമ...

സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി​യി​ൽ നി​ന്ന് തീ ​പ​ട​ർ​ന്നു; യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മ​ൺ​വി​ള​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രു​ന്ന യു​വാ​വി​ന്...

കോവളം സ്പാ പീഡന കേസ്: വനിതാ ഹെല്‍ത്ത് ഇൻസ്പെക്ടര്‍ അറസ്റ്റില്‍

തിരുവനന്തപുരം: കോവളം സ്പാ പീഡന കേസില്‍ വനിതാ ഹെല്‍ത്ത് ഇൻസ്പെക്ടർ അറസ്റ്റില്‍....

നിവിന്‍ പോളിക്കും എബ്രിഡ് ഷൈനുമെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: നടന്‍ നിവിന്‍ പോളിയും നിര്‍മ്മാതാവ് പി എസ് ഷംനാസും സംവിധായകന്‍...

സ്‌കൂള്‍ കായികമേളയില്‍ പ്രായത്തട്ടിപ്പ്; താരത്തിന് 15നും 18നും ഇടയില്‍ പ്രായം, തെളിഞ്ഞത് എല്ലുപരിശോധനയില്‍

കോഴിക്കോട്: കേരള സ്കൂള്‍ കായികമേളയില്‍ പ്രായത്തട്ടിപ്പ്. കോട്ടയം കോരുത്തോട് സ്കൂളിലെ യുപി...

Related Articles

Popular Categories