ഡൽഹിയിൽ നവംബർ 1ന് ഇന്ത്യ കൂട്ടായ്മ പ്രഖ്യാപിച്ച റാലിക്ക് പിന്തുണയുമായി സിജെപി

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ‘ഇൻഡ്യ’ മുന്നണി നവംബർ 1-ന് നടത്തുന്ന റാലിക്ക് പിന്തുണ പ്രഖ്യാപിച്ച് കോക്ക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി). തിരഞ്ഞെടുപ്പ് കമീഷന്റെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്.ഐ.ആർ) തിരഞ്ഞെടുപ്പ് ജനാധിപത്യത്തെ തകർക്കുന്നുവെന്നും യോഗ്യരായ വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നുവെന്നും പാർട്ടി പ്രസ്താവനയിൽ ആരോപിച്ചു. ‘ഗ്യാന്യു പുറത്തു പോകണം! രാജ്യമാണ് എല്ലാറ്റിനും മുകളിൽ’ എന്നീ വാക്കുകളോടെയാണ് അദ്ദേഹം പ്രസ്താവന എക്സിലൂടെ പങ്കുവെച്ചത്.

എസ് ഐ ആറിലൂടെ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വം അട്ടിമറിക്കപ്പെട്ടതോടെ, സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് നടത്താന്‍ ആവശ്യമായ വിശ്വാസ്യത ഗ്യാനേഷ് കുമാറിന് നഷ്ടപ്പെട്ടിരിക്കുകയാണെന്ന് സി ജെ പി പറഞ്ഞു. അതിനാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയും സ്വയംഭരണാധികാരവും തിരിച്ചുപിടിക്കാന്‍ അദ്ദേഹത്തിന്റെ രാജി അത്യാവശ്യമാണെന്നും സി ജെ പി പ്രസ്താവനയില്‍ അറിയിച്ചു.

ഓരോ അര്‍ഹനായ പൗരന്റെയും വോട്ടവകാശം സംരക്ഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ബാധ്യസ്ഥമാണെന്നും അത് വിനിയോഗിക്കുന്നതില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കരുതെന്നും സിജെപി ആവശ്യപ്പെട്ടു. രാജ്യത്ത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിനായി പോരാടുന്ന എല്ലാ സംഘടനകളെയും പിന്തുണയ്ക്കുമെന്ന് സി ജെ പി അറിയിച്ചു.എന്നാല്‍, റാലിയില്‍ ദിപ്‌കെയോ സി ജെ പിയിലെ മറ്റ് നേതാക്കളോ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. കോൺഗ്രസിന്റെ ‘വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ’ (വോട്ട് സംരക്ഷിക്കൂ, രാജ്യം രക്ഷിക്കൂ) കാമ്പെയ്‌ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന റാലിയിൽ ‘ഇന്ത്യ’ മുന്നണിയിലെ കക്ഷികൾ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള നേതാക്കളും പ്രവർത്തകരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
SUMMARY: CJP extends support to the rally announced by the INDIA alliance in Delhi on November 1st.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പ്രതിഷേധ നിയന്ത്രണം പിൻവലിക്കണം: നവംബർ 28-ന് ബെംഗളൂരുവിൽ സമരപരിപാടി സംഘടിപ്പിക്കും

ബെംഗളൂരു: നഗരത്തിൽ പൊതുപ്രതിഷേധങ്ങൾ നടത്തുന്നതിനുള്ള നിയന്ത്രണങ്ങൾക്കെതിരെ നവംബർ 28-ന് നഗരവ്യാപക പ്രക്ഷോഭം...

നമ്മ മെട്രോ യാത്രക്കിടെ യുവതിയുടെ ദൃശ്യങ്ങൾ അനുമതിയില്ലാതെ  ചിത്രീകരിച്ചെന്ന് പരാതി; കേസെടുത്ത് പോലീസ് 

ബെംഗളൂരു: നമ്മ മെട്രോയിൽ യാത്ര ചെയ്യുന്നതിനിടെ ഒരാൾ തന്നെ മൊബൈൽ ഫോണിൽ...

ട്രെയിനിലെ ടോയ്‌ലെറ്റിൽ വെള്ളമില്ല: റെയിൽവേ 15,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ

ബെംഗളൂരു: ട്രെയിനിലെ ടോയ്‌ലെറ്റിൽ വെള്ളമില്ലാത്തതിനെത്തുടർന്ന് യാത്ര മുടങ്ങിയെന്ന പരാതിയിൽ ദക്ഷിണ പശ്ചിമ...

സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി​യി​ൽ നി​ന്ന് തീ ​പ​ട​ർ​ന്നു; യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മ​ൺ​വി​ള​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രു​ന്ന യു​വാ​വി​ന്...

തേനി ജയില്‍ച്ചാട്ടം; 17 പ്രതികളും അറസ്റ്റില്‍

തേനി: തമിഴ്‌നാട്ടിലെ തേനി ജില്ലയിലുള്ള തെക്കമ്പട്ടി സബ് ജയിലിൽ നിന്ന് വാർഡൻമാരെ...

പ്രതിഷേധ നിയന്ത്രണം പിൻവലിക്കണം: നവംബർ 28-ന് ബെംഗളൂരുവിൽ സമരപരിപാടി സംഘടിപ്പിക്കും

ബെംഗളൂരു: നഗരത്തിൽ പൊതുപ്രതിഷേധങ്ങൾ നടത്തുന്നതിനുള്ള നിയന്ത്രണങ്ങൾക്കെതിരെ നവംബർ 28-ന് നഗരവ്യാപക പ്രക്ഷോഭം...

ട്രെയിനിലെ ടോയ്‌ലെറ്റിൽ വെള്ളമില്ല: റെയിൽവേ 15,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ

ബെംഗളൂരു: ട്രെയിനിലെ ടോയ്‌ലെറ്റിൽ വെള്ളമില്ലാത്തതിനെത്തുടർന്ന് യാത്ര മുടങ്ങിയെന്ന പരാതിയിൽ ദക്ഷിണ പശ്ചിമ...

സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി​യി​ൽ നി​ന്ന് തീ ​പ​ട​ർ​ന്നു; യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മ​ൺ​വി​ള​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രു​ന്ന യു​വാ​വി​ന്...

തേനി ജയില്‍ച്ചാട്ടം; 17 പ്രതികളും അറസ്റ്റില്‍

തേനി: തമിഴ്‌നാട്ടിലെ തേനി ജില്ലയിലുള്ള തെക്കമ്പട്ടി സബ് ജയിലിൽ നിന്ന് വാർഡൻമാരെ...

കോവളം സ്പാ പീഡന കേസ്: വനിതാ ഹെല്‍ത്ത് ഇൻസ്പെക്ടര്‍ അറസ്റ്റില്‍

തിരുവനന്തപുരം: കോവളം സ്പാ പീഡന കേസില്‍ വനിതാ ഹെല്‍ത്ത് ഇൻസ്പെക്ടർ അറസ്റ്റില്‍....

നിവിന്‍ പോളിക്കും എബ്രിഡ് ഷൈനുമെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: നടന്‍ നിവിന്‍ പോളിയും നിര്‍മ്മാതാവ് പി എസ് ഷംനാസും സംവിധായകന്‍...

സ്‌കൂള്‍ കായികമേളയില്‍ പ്രായത്തട്ടിപ്പ്; താരത്തിന് 15നും 18നും ഇടയില്‍ പ്രായം, തെളിഞ്ഞത് എല്ലുപരിശോധനയില്‍

കോഴിക്കോട്: കേരള സ്കൂള്‍ കായികമേളയില്‍ പ്രായത്തട്ടിപ്പ്. കോട്ടയം കോരുത്തോട് സ്കൂളിലെ യുപി...

Related Articles

Popular Categories