തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളവും അലവൻസുകളും വർധിപ്പിക്കുന്ന ബില്‍ നിയമസഭ പാസാക്കി. എംഎല്‍എമാരുടെ പ്രതിമാസ ശമ്പളം 70,000 രൂപയില്‍ നിന്ന് 98,000 രൂപയായും മന്ത്രിമാരുടേത് ഒരു ലക്ഷം രൂപയില്‍ നിന്ന് 1,33,000 രൂപയായുമാണ് വർധിപ്പിച്ചത്. 2018ലാണ് എംഎല്‍എമാരുടെയും മന്ത്രിമാരുടെയും ശമ്പളവും അലവൻസുകളും അവസാനമായി പരിഷ്കരിച്ചത്.
2022ല്‍ ശമ്പള പരിഷ്കരണത്തിന് ശിപാർശ ലഭിച്ചിരുന്നെങ്കിലും സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് നടപടി മാറ്റിവെക്കുകയായിരുന്നു. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും അംഗങ്ങള്‍ ഒരുപോലെ ശമ്പളവർധന ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സർക്കാർ നടപടി വേഗത്തിലാക്കിയത്.
SUMMARY: Salary hike for ministers and MLAs; Legislative Assembly passes bill unanimously
















