യെമനിൽ സംഘർഷം രൂക്ഷം; രണ്ടരലക്ഷത്തിലധികം പേര്‍ പലായനം ചെയ്തു

ജനീവ: യെമനിൽ സർക്കാർ സൈന്യവും ഹൂതി വിമതരും തമ്മിലുള്ള പോരാട്ടം ശക്തമായതോടെ ഓഗസ്റ്റ് മുതൽ കുറഞ്ഞത് 2.9 ലക്ഷം പേർ വീടുവിട്ടു പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭയുടെ മാനുഷിക സഹായ വിഭാഗമായ ഒച്ച (OCHA) അറിയിച്ചു. സംഘർഷം രൂക്ഷമായതോടെ ഗർഭിണികളായ സ്ത്രീകളുടെ സ്ഥിതി അതീവ ഗുരുതരമാണെന്നും യുഎൻ മുന്നറിയിപ്പ് നൽകി.

പലായനം ചെയ്തവരിൽ 6,100 പേർ ഗർഭിണികളാണ്. ഇവരിൽ 600 പേർ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ പ്രസവിക്കേണ്ടവരാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഭക്ഷണത്തിനും ഇന്ധനത്തിനും വില കുതിച്ചുയരുന്നതിനാല്‍ യമനിലെ അറുപതിനായിരത്തിലധികം അഭയാര്‍ത്ഥികളും അഭയം തേടിയെത്തിയവരും അതീവ ദുരിതത്തിലാണെന്ന് ഒ സി എച് എ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. യമന്‍ സര്‍ക്കാരിനെ പിന്തുണക്കുന്ന സേനയും ഹൂതി വിമതരും തമ്മിലുള്ള പോരാട്ടം ശക്തമാകുകയും ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും ചെയ്‌തെന്ന് പഠനം പറയുന്നു.

പലായനം ചെയ്തവര്‍ കഴിയുന്ന സ്ഥലങ്ങളിലേക്ക് ഐക്യരാഷ്ട്രസഭ മൊബൈല്‍ ടീമുകളെയും പ്രസവ ശുശ്രൂഷകരേയും അയച്ചിട്ടുണ്ട്.

2014ൽ ആരംഭിച്ച യെമൻ ആഭ്യന്തര സംഘർഷം വീണ്ടും രൂക്ഷമായതോടെ രാജ്യത്ത് മാനുഷിക പ്രതിസന്ധി അതീവ ഗുരുതരമായിരിക്കുകയാണ്. റോഡുകൾ അടച്ചതും ഭക്ഷണം, മരുന്ന്, ഇന്ധനം എന്നിവയുടെ വിതരണത്തിലു: ണ്ടായ തടസ്സങ്ങളും ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നുണ്ട്.

SUMMARY: Conflict intensifies in Yemen; over 250,000 people have fled.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ ഉൾപ്പെടെ മഴ മുന്നറിയിപ്പ്; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

ബെംഗളൂരു: കർണാടകയിൽ നവംബർ ആദ്യ ദിവസങ്ങളിൽ കാലാവസ്ഥയിൽ മാറ്റമുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ്...

സേവനങ്ങള്‍ ഇനി കൂടുതല്‍ വേഗത്തിൽ; സംസ്ഥാനത്തെ പോലിസ് സ്റ്റേഷനുകളില്‍ ‘സിറ്റിസണ്‍ ഹെല്‍പ് ഡെസ്‌ക്’

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുജനങ്ങൾക്ക് സേവനങ്ങളും സഹായങ്ങളും ലഭ്യമാക്കുന്നതിനായി എല്ലാ പോലീസ് സ്റ്റേഷനുകളിലും...

കെ-ടെറ്റ് യോഗ്യതയില്ലാത്ത എയ്ഡഡ് സ്‌കൂൾ അധ്യാപകരെ പിരിച്ചുവിടും; ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: നിശ്ചിത കാലയളവിനകം കെ-ടെറ്റ് നേടാമെന്ന ഉപാധിയോടെ പ്രഥമാധ്യാപകരായും മറ്റും സ്ഥാനക്കയറ്റം...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാൻ സാധ്യത; കേരളത്തിൽ നവംബർ ഒന്ന് മുതൽ നാല് വരെ മിന്നലോട് കൂടിയ മഴ

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിന്റെ തെക്കുകിഴക്കൻ മേഖലയിൽ രൂപപ്പെട്ട ന്യൂനമർദം അടുത്ത ആറു...

ബെംഗളൂരുവിൽ അന്തരിച്ചു 

ബെംഗളൂരു: കോഴിക്കോട് മേത്തോട്ടുതാഴം പുതുച്ചേരിക്കണ്ടിപറമ്പ് മേരി സബിത (46) ബെംഗളൂരുവിൽ അന്തരിച്ചു....

കോറമംഗലയിൽ ബി.എം.ടി.സി ബസിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ

ബെംഗളൂരു: കോറമംഗല ചെക്ക്പോസ്റ്റിന് സമീപം സർവീസ് നടത്തുകയായിരുന്ന ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

കന്നഡ രാജ്യോത്സവ ആഘോഷം: കണ്ഠീരവ സ്റ്റേഡിയത്തിന് സമീപം ഗതാഗത നിയന്ത്രണം

ബെംഗളൂരു: കന്നഡ രാജ്യോത്സവത്തിന്റെ സംസ്ഥാനതല ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് കണ്ഠീരവ സ്റ്റേഡിയത്തിന്...

16കാരിക്ക് നേരെ ലൈംഗികാതിക്രമം, ഡോക്ടര്‍ക്ക് 47 വര്‍ഷം കഠിനതടവും പിഴയും

കാസറഗോഡ് : ചികിത്സക്കിടെ പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിയായ...

Related Articles

Popular Categories