ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാൻ സാധ്യത; കേരളത്തിൽ നവംബർ ഒന്ന് മുതൽ നാല് വരെ മിന്നലോട് കൂടിയ മഴ

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിന്റെ തെക്കുകിഴക്കൻ മേഖലയിൽ രൂപപ്പെട്ട ന്യൂനമർദം അടുത്ത ആറു മണിക്കൂറിനുള്ളിൽ തീവ്രന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ ഇത് വീണ്ടും ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറാനും കേരളത്തിൽ വരും ദിവസങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ നവംബർ ഒന്ന് മുതൽ നാലാം തീയതി വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30- 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ പ്രവചനം.

നാലാം തീയതി വരെ കേരളത്തിൽ വിവിധ ജില്ലകളിൽ മഞ്ഞ അലെർട്ട് പ്രഖ്യപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്.തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും, ആൻഡമാൻ-നിക്കോബാർ ദ്വീപുകൾക്കും ആൻഡമാൻ കടലിനും മുകളിലായി ശക്തികൂടിയ ന്യൂനമർദം തുടരുന്നുണ്ട്.

അടുത്ത 6 മണിക്കൂറിനുള്ളിൽ ഇത് തീവ്ര ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ ഇത് വീണ്ടും ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. തുടർന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി നവംബർ 2-ന് വൈകുന്നേരത്തോടെ മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം എത്താൻ സാധ്യതയുണ്ട്.
SUMMARY: Rain accompanied by lightning in Kerala from November 1st to 4th.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കെ-ടെറ്റ് യോഗ്യതയില്ലാത്ത എയ്ഡഡ് സ്‌കൂൾ അധ്യാപകരെ പിരിച്ചുവിടും; ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: നിശ്ചിത കാലയളവിനകം കെ-ടെറ്റ് നേടാമെന്ന ഉപാധിയോടെ പ്രഥമാധ്യാപകരായും മറ്റും സ്ഥാനക്കയറ്റം...

ബെംഗളൂരുവിൽ അന്തരിച്ചു 

ബെംഗളൂരു: കോഴിക്കോട് മേത്തോട്ടുതാഴം പുതുച്ചേരിക്കണ്ടിപറമ്പ് മേരി സബിത (46) ബെംഗളൂരുവിൽ അന്തരിച്ചു....

കോറമംഗലയിൽ ബി.എം.ടി.സി ബസിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ

ബെംഗളൂരു: കോറമംഗല ചെക്ക്പോസ്റ്റിന് സമീപം സർവീസ് നടത്തുകയായിരുന്ന ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

യെമനിൽ സംഘർഷം രൂക്ഷം; രണ്ടരലക്ഷത്തിലധികം പേര്‍ പലായനം ചെയ്തു

ജനീവ: യെമനിൽ സർക്കാർ സൈന്യവും ഹൂതി വിമതരും തമ്മിലുള്ള പോരാട്ടം ശക്തമായതോടെ...

കന്നഡ രാജ്യോത്സവ ആഘോഷം: കണ്ഠീരവ സ്റ്റേഡിയത്തിന് സമീപം ഗതാഗത നിയന്ത്രണം

ബെംഗളൂരു: കന്നഡ രാജ്യോത്സവത്തിന്റെ സംസ്ഥാനതല ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് കണ്ഠീരവ സ്റ്റേഡിയത്തിന്...

16കാരിക്ക് നേരെ ലൈംഗികാതിക്രമം, ഡോക്ടര്‍ക്ക് 47 വര്‍ഷം കഠിനതടവും പിഴയും

കാസറഗോഡ് : ചികിത്സക്കിടെ പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിയായ...

കർണാടകയിൽ ദീപാവലി പടക്കങ്ങൾക്ക് രാത്രി 8 മുതൽ 10 വരെ മാത്രം അനുമതി

ബെംഗളൂരു: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി കർണാടകയിൽ പടക്കങ്ങൾ പൊട്ടിക്കുന്നതിന് സമയനിയന്ത്രണം ഏർപ്പെടുത്തി....

കന്നഡ രാജ്യോത്സവം: എഐകെഎംസിസി ബെംഗളൂരു ‘സ്നേഹസഞ്ചാരം’ നാളെ 

ബെംഗളൂരു: കർണാടക രാജ്യോത്സവത്തോടനുബന്ധിച്ച് എഐകെഎംസിസി - എസ്.ടി.സി.എച്ച് ബെംഗളൂരു കമ്മിറ്റിയുടെ നേതൃത്വത്തിൽ...

Related Articles

Popular Categories