വീണാജോര്‍ജിനെതിരായ ആക്രമണം; കെഎസ്‌യു പ്രവ‍ര്‍ത്തകര്‍ ആക്രമിച്ചില്ല: ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച്‌ എസ്‌ഐടി

കൊച്ചി: മുൻ ആരോഗ്യമന്ത്രി വീണ ജോർജിന് നേരെ കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ കെഎസ്‌യു പ്രവർത്തകർ ആക്രമണം നടത്തിയിട്ടില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കെഎസ്‌യു പ്രവർത്തകർക്ക് വീണ ജോർജിൻ്റെ അടുത്ത് എത്താൻ കഴിഞ്ഞിരുന്നില്ലെന്നും പ്രതിഷേധത്തെ പെരുപ്പിച്ചു കാട്ടിയെന്നും റിപ്പോർട്ടില്‍ പറയുന്നു. ആക്രമിച്ചന്ന കേസ് ഗണ്‍മാൻ മൊഴി മാറ്റിയതിനാല്‍ നിലനില്‍ക്കില്ല.

കെഎസ്‌യു പ്രവർത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളും ആണ് ഉണ്ടായത്. അക്രമിച്ചെന്നു പറയുന്ന ആയുധങ്ങള്‍ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല എന്നും എസ്‌ഐടി ഡിജിപിക്ക് നല്‍കിയ റിപ്പോർട്ടില്‍ പറയുന്നു. എസ് ഐ ടി തലവൻ യു പ്രേമനാണ് റിപ്പോർട്ട് നല്‍കിയത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച്‌ വീണാ ജോര്‍ജിനെതിരെയുണ്ടായ പ്രതിഷേധത്തില്‍ ഗണ്‍മാന്‍ അഭിലാഷ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അഞ്ച് കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.

ആയുധമുപയോഗിച്ച്‌ പ്രതിഷേധക്കാര്‍ മന്ത്രിയെ അക്രമിക്കാന്‍ ശ്രമിച്ചെന്ന മൊഴി അഭിലാഷ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ തിരുത്തി. വീണയെ അക്രമിക്കാന്‍ ശ്രമിക്കുന്നത് കണ്ടില്ലെന്നായിരുന്നു എസ് ഐ ടിക്ക് നല്‍കിയ മൊഴി. വീണയുടെ നിര്‍ദേശ പ്രകാരമാണ് തെറ്റായ മൊഴി നല്‍കിയതെന്നും എസ്‌ഐടിക്ക് മുന്നില്‍ വെളിപ്പെടുത്തി. ഇതോടെ വീണ കുരുക്കിലാകുകയായിരുന്നു.

SUMMARY: Attack on Veena George; KSU activists were not involved: SIT submits report to DGP

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കാൽവറി പ്രെയർ ഫെലോഷിപ്പ് കൺവെൻഷന് തുടക്കം

ബെംഗളൂരു: രണ്ട് ദിവസം നീണ്ടു നിൽക്കുന്ന കാൽവറി പ്രെയർ ഫെലോഷിപ്പ് ബെംഗളൂരു...

മുഖ്യ തിരഞ്ഞെടുപ്പ് കമീഷണറുടെ രാജി ആവശ്യപ്പെട്ട് ‘ദില്ലി ചലോ’ റാലിയുമായി ഇൻഡ്യ സഖ്യം; രാംലീല മൈതാനത്ത് വൻ പ്രതിഷേധം

ഡല്‍ഹി: എസ്‌ഐആർ ക്രമക്കേടുമായി ബന്ധപ്പെട്ട് ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ബിജെപിയുടെയും ഇന്ത്യാ...

എഴുത്തച്ഛൻ പുരസ്കാരം മേതില്‍ രാധാകൃഷ്ണന്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരം പ്രശസ്ത...

വയലറ്റ് സാരി

  ചെറുകഥ അർച്ചന സുനിൽ  കല്യാണവീടിന്റെ തിരക്ക് വെളുപ്പിന് മുമ്പേ തുടങ്ങിയിരുന്നു. പതിവുപോലെ നേരത്തേ കുളിച്ചു...

സ്വർണവില കുത്തനെ ഇടിയുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിയുന്നു. കഴിഞ്ഞ ഏഴ് മാസത്തിനിടെ ആദ്യമായാണ്...

മീനങ്ങാടി സ്‌കൂളിലെ വിനോദയാത്ര വിവാദം; പ്രിന്‍സിപ്പലിനെ സ്ഥലംമാറ്റി

കല്‍പറ്റ: വയനാട് മീനങ്ങാടി സ്‌കൂളിലെ വിനോദയാത്ര വിവാദത്തില്‍ പ്രിന്‍സിപ്പലിനെ സ്ഥലംമാറ്റി. പ്രിന്‍സിപ്പല്‍...

10 ലക്ഷം പേരെ അണിനിരത്തും; ഇന്ത്യ സഖ്യത്തിന്റെ ‘ചലോ ദില്ലി മാർച്ച് ഇന്ന്

ഡൽഹി: ഗ്യാനേഷ് കുമാറിന് എതിരായ ഇന്ത്യാ സഖ്യത്തിന്റെ രാം ലീല മൈതാനിയിലേക്കുള്ള...

കർണാടകയിൽ രണ്ട് വ്യത്യസ്ത റോഡപകടങ്ങൾ: ഒരു കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പെടെ 6 മരണം

ബെംഗളൂരു: കർണാടകയിലെ കൊപ്പൽ, യാദ്ഗിർ ജില്ലകളിൽ 24 മണിക്കൂറിനിടെയുണ്ടായ രണ്ട് വ്യത്യസ്ത...

Related Articles

Popular Categories