മീനങ്ങാടി സ്‌കൂളിലെ വിനോദയാത്ര വിവാദം; പ്രിന്‍സിപ്പലിനെ സ്ഥലംമാറ്റി

കല്‍പറ്റ: വയനാട് മീനങ്ങാടി സ്‌കൂളിലെ വിനോദയാത്ര വിവാദത്തില്‍ പ്രിന്‍സിപ്പലിനെ സ്ഥലംമാറ്റി. പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണനെ വടുവഞ്ചാല്‍ സ്‌കൂളിലേക്കാണ് സ്ഥലംമാറ്റിയത്. സര്‍ക്കാര്‍ നിര്‍ദേശം പാലിക്കുന്നതില്‍ പ്രിന്‍സിപ്പലിന് വീഴ്ചയുണ്ടായെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ആരോപണം നേരിട്ട പിടിഎ പ്രസിഡന്റിനെ മാറ്റാനും നിര്‍ദേശമുണ്ട്. സംഭവത്തില്‍ ഹയര്‍ സെക്കന്‍ഡറി റീജണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

ഹൈദരാബാദ് പഠനയാത്രക്കിടെ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്ന വിദ്യാര്‍ഥികളുടെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതോടെ മീനങ്ങാടി സ്‌കൂളിനു മുന്നില്‍ രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. പിന്നാലെ പോലീസ് നടത്തിയ വൈദ്യപരിശോധനയില്‍ പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണന്റെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യമില്ലെന്ന് വ്യക്തമായി.

മദ്യപിച്ചെന്ന് ആരോപിച്ച്‌ രക്ഷിതാക്കളുടെ നേതൃത്വത്തില്‍, വിനോദയാത്ര കഴിഞ്ഞ് വന്ന പ്രിന്‍സിപ്പലിനെ തടഞ്ഞിരുന്നു. സത്യം തെളിഞ്ഞെന്നും തനിക്കെതിരെ നടന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നുമാണ് ഷിവി കൃഷ്ണന്‍ പറഞ്ഞത്. പിന്നീട്, യാത്രയിലുണ്ടായിരുന്ന ഒരു വിഭാഗം വിദ്യാര്‍ഥികളും പ്രിന്‍സിപ്പലിനെ പിന്തുണച്ച്‌ രംഗത്തെത്തിയിരുന്നു. എന്നാല്‍, രക്തപരിശോധനാ ഫലം പൂര്‍ണമായി അംഗീകരിക്കാന്‍ ഒരു വിഭാഗം ആളുകള്‍ തയ്യാറല്ല. സംഭവം നടന്ന് 12 മണിക്കൂര്‍ വരെ വൈകിയാണ് രക്തസാമ്പിള്‍ ശേഖരിച്ചതെന്നും, അതുകൊണ്ടാണ് ഫലം നെഗറ്റീവായതെന്നുമാണ് ആരോപണം.

SUMMARY: Controversy over school excursion at Meenangadi; Principal transferred

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വർണവില കുത്തനെ ഇടിയുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിയുന്നു. കഴിഞ്ഞ ഏഴ് മാസത്തിനിടെ ആദ്യമായാണ്...

10 ലക്ഷം പേരെ അണിനിരത്തും; ഇന്ത്യ സഖ്യത്തിന്റെ ‘ചലോ ദില്ലി മാർച്ച് ഇന്ന്

ഡൽഹി: ഗ്യാനേഷ് കുമാറിന് എതിരായ ഇന്ത്യാ സഖ്യത്തിന്റെ രാം ലീല മൈതാനിയിലേക്കുള്ള...

കർണാടകയിൽ രണ്ട് വ്യത്യസ്ത റോഡപകടങ്ങൾ: ഒരു കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പെടെ 6 മരണം

ബെംഗളൂരു: കർണാടകയിലെ കൊപ്പൽ, യാദ്ഗിർ ജില്ലകളിൽ 24 മണിക്കൂറിനിടെയുണ്ടായ രണ്ട് വ്യത്യസ്ത...

ബെംഗളൂരുവിൽ ഉൾപ്പെടെ മഴ മുന്നറിയിപ്പ്; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

ബെംഗളൂരു: കർണാടകയിൽ നവംബർ ആദ്യ ദിവസങ്ങളിൽ കാലാവസ്ഥയിൽ മാറ്റമുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ്...

സേവനങ്ങള്‍ ഇനി കൂടുതല്‍ വേഗത്തിൽ; സംസ്ഥാനത്തെ പോലിസ് സ്റ്റേഷനുകളില്‍ ‘സിറ്റിസണ്‍ ഹെല്‍പ് ഡെസ്‌ക്’

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുജനങ്ങൾക്ക് സേവനങ്ങളും സഹായങ്ങളും ലഭ്യമാക്കുന്നതിനായി എല്ലാ പോലീസ് സ്റ്റേഷനുകളിലും...

കെ-ടെറ്റ് യോഗ്യതയില്ലാത്ത എയ്ഡഡ് സ്‌കൂൾ അധ്യാപകരെ പിരിച്ചുവിടും; ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: നിശ്ചിത കാലയളവിനകം കെ-ടെറ്റ് നേടാമെന്ന ഉപാധിയോടെ പ്രഥമാധ്യാപകരായും മറ്റും സ്ഥാനക്കയറ്റം...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാൻ സാധ്യത; കേരളത്തിൽ നവംബർ ഒന്ന് മുതൽ നാല് വരെ മിന്നലോട് കൂടിയ മഴ

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിന്റെ തെക്കുകിഴക്കൻ മേഖലയിൽ രൂപപ്പെട്ട ന്യൂനമർദം അടുത്ത ആറു...

ബെംഗളൂരുവിൽ അന്തരിച്ചു 

ബെംഗളൂരു: കോഴിക്കോട് മേത്തോട്ടുതാഴം പുതുച്ചേരിക്കണ്ടിപറമ്പ് മേരി സബിത (46) ബെംഗളൂരുവിൽ അന്തരിച്ചു....

Related Articles

Popular Categories