ബെംഗളൂരു: കർണാടകയിലെ കൊപ്പൽ, യാദ്ഗിർ ജില്ലകളിൽ 24 മണിക്കൂറിനിടെയുണ്ടായ രണ്ട് വ്യത്യസ്ത റോഡപകടങ്ങളിൽ ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങൾ ഉൾപ്പെടെ ആറ് പേർക്ക് ദാരുണാന്ത്യം.
യാദ്ഗിർ ജില്ലയിലെ കരിബെട്ട ക്രോസിന് സമീപം ബൈക്കും അമിതവേഗതയിലെത്തിയ കാറും കൂട്ടിയിടിച്ചാണ് ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടത്. ബസവലിംഗമ്മ (55), ഇവരുടെ മകൻ തിമ്മണ്ണ (30), മരുമകൾ നാഗമ്മ (26) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മൂവരെയും ഉടൻ തന്നെ റായ്ച്ചൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭത്തിൽ സൈദാപൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൊപ്പൽ ജില്ലയിൽ നടന്ന മറ്റൊരു റോഡപകടത്തിൽ മൂന്ന് പേർ മരിച്ചു. കരാട്ടഗി താലൂക്കിലെ സിദ്ധാപൂർ ഗ്രാമത്തിനടുത്തുള്ള സംസ്ഥാനപാതയിൽ ശനിയാഴ്ച നടന്ന അപകടത്തിൽ സന്ദീപ് തുളുജപ്പ (20), ശിവരാജ് ശിവപ്പ (19), മഞ്ജുനാഥ് സകപ്പ എന്നിവരാണ് മരിച്ചത് മൂവരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.
SUMMARY: Two separate road accidents in Karnataka: 6 dead, including three members of the same family
















