തിരുവനന്തപുരം: വിഴിഞ്ഞം സീപോർട്ട് ലിമിറ്റഡില്‍ ജോലി നേടാൻ അവസരം. ജനറല്‍ മാനേജർ തസ്‌തികയിലാണ് ഒഴിവുള്ളത്. നിലവില്‍ ഒരു വർഷത്തേക്കുള്ള താല്‍ക്കാലിക നിയമനമാണ്. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ കാലാവധി നീട്ടി നല്‍കും. അപേക്ഷകർക്ക് വേണ്ട യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ട രീതി എന്നിവ വിശദമായി അറിയാം.
ജനറല്‍ മാനേജർ
ഏതെങ്കിലും അംഗീകൃത സ്ഥാപനത്തില്‍ നിന്ന് എൻവിയോണ്‍മെന്റല്‍ എഞ്ചിനീയറിംഗില്‍ എംടെക് പാസായിരിക്കണം. നിയമപരമായ പാരിസ്ഥിതിക പരിപാലനം, മലിനീകരണ നിയന്ത്രണം, തീരദേശ/ സമുദ്ര പരിസ്ഥിതി പ്രശ്‌നങ്ങള്‍, പരിസ്ഥിതി ആഘാത പഠനം, മാലിന്യ സംസ്‌കരണം എന്നിവയില്‍ കുറഞ്ഞത് പത്ത് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. 60 വയസാണ് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 1,25,000 മുതല്‍ 1,50,000 രൂപ വരെയാണ് ശമ്പളം. വിരമിച്ചവർക്കും അപേക്ഷിക്കാം. നവംബർ ഒമ്പതാണ് അപേക്ഷിക്കാനുള്ല അവസാന തീയതി. www.cmd.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി വേണം അപേക്ഷിക്കാൻ
SUMMARY: Monthly salary of 1.5 lakh rupees; job opportunity at Vizhinjam Seaport
















