‘ജയിലില്‍ പോകുമ്പോള്‍ അസുഖം, പുറത്തിറങ്ങുമ്പോള്‍ വിദേശത്ത് പോയി ജോലിചെയ്യണം’; ടോമിൻ ജെ. തച്ചങ്കരിയെ വിമര്‍ശിച്ച്‌ ഹൈക്കോടതി

കൊച്ചി: വിദേശത്ത് പോകുന്നതിനായി ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി ഹൈക്കോടതിയെ സമീപിച്ച മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിക്ക് കോടതിയുടെ രൂക്ഷവിമർശനം. ശിക്ഷിക്കപ്പെട്ടതിന് ശേഷം അസുഖമെന്ന് പറഞ്ഞ് ആശുപത്രിയില്‍ കഴിഞ്ഞയാള്‍ എങ്ങനെയാണ് വിദേശത്ത് ജോലിക്ക് പോകുന്നതെന്ന് ഹൈക്കോടതി ചോദിച്ചു.

“ജയിലില്‍ പോകുമ്പോള്‍ അസുഖം വരും, പുറത്തിറങ്ങുമ്പോള്‍ വിദേശത്ത് പോയി ജോലി ചെയ്യണം; കോടതിയിലുള്ളവർക്കും ബുദ്ധിയുണ്ടെന്ന് തച്ചങ്കരി ഓർക്കണം” എന്നായിരുന്നു ജസ്റ്റിസ് എ. ബദറുദ്ദീന്റെ പരാമർശം. തച്ചങ്കരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞതിന്റെ മുഴുവൻ വിവരങ്ങളും ഹാജരാക്കാൻ നിർദേശിച്ച കോടതി, ഹർജി വെള്ളിയാഴ്ച (നവംബർ 6) വീണ്ടും പരിഗണിക്കാൻ മാറ്റി.

2003 മുതല്‍ 2007 വരെയുള്ള കാലയളവില്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ കഴിഞ്ഞ സെപ്റ്റംബർ 17-നാണ് തച്ചങ്കരിയെ വിജിലൻസ് കോടതി ശിക്ഷിച്ചത്. നാല് വർഷം കഠിനതടവും 30.84 ലക്ഷം രൂപ പിഴയുമാണ് കോട്ടയം വിജിലൻസ് കോടതി വിധിച്ചിരുന്നത്. എന്നാല്‍, വിധിക്കെതിരെ സമർപ്പിച്ച അപ്പീല്‍ തീർപ്പാകുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ച്‌ കഴിഞ്ഞ ഒക്ടോബർ 15-ന് ഹൈക്കോടതി തച്ചങ്കരിക്ക് ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.

SUMMARY: High Court criticizes Tomin J. Thachankary.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ദീപാവലി: ഡല്‍ഹിയില്‍ അംഗീകൃത ഹരിത പടക്കങ്ങള്‍ പൊട്ടിക്കാന്‍ അനുമതി നല്‍കി സുപ്രിംകോടതി

ഡല്‍ഹി: ദീപാവലിയോടനുബന്ധിച്ച്‌ ഡല്‍ഹിയില്‍ നവംബര്‍ 7, 8 തീയതികളില്‍ ഹരിത പടക്കങ്ങഴള്‍...

സ്‌കൂള്‍ കായികമേളയിലെ പുഴുവിവാദം; അറസ്റ്റിലായ അധ്യാപകന് ജാമ്യം

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെന്നാരോപിച്ച്‌...

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; എൻ പ്രശാന്ത് പുതിയ കെഎസ്‌ഇബി ചെയര്‍മാൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.എ.എസ് തലപ്പത്ത് വ്യാപക അഴിച്ചുപണിയുമായി സർക്കാർ. അടിയന്തരമായി ചേർന്ന...

‘അനംകാര’; ബെംഗളൂരുവിൽ മലയാളി കലാകാരൻമാരുടെ ചിത്ര- ഇൻസ്റ്റലേഷൻ പ്രദർശനം ശ്രദ്ധേയമാകുന്നു

ബെംഗളൂരു: ബെംഗളൂരു നഗരത്തിന്റെ സാംസ്കാരിക ഹൃദയമായ കുമാരകൃപ റോഡിലെ കർണാടക ചിത്രകല...

കാര്‍ ബൈക്കിലിടിച്ച്‌ രണ്ട് പെണ്‍കുട്ടികള്‍ പാലത്തില്‍നിന്ന് താഴേക്ക് വീണു

അമ്പലപ്പുഴ: നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ചു. ബൈക്ക് യാത്രക്കാരായ രണ്ട് പെണ്‍കുട്ടികള്‍ പാലത്തില്‍നിന്ന്...

സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോൺ കേരളപ്പിറവി- കന്നഡ രാജ്യോത്സവാഘോഷം

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോണിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി- കന്നഡ...

ചേരാനല്ലൂര്‍ അപകടം; ജഡ്ജിക്കെതിരെ തെളിവ് നശിപ്പിക്കല്‍ കുറ്റം ചുമത്തി

കൊച്ചി: ചേരാനെല്ലൂര്‍ വാഹനാപകട കേസില്‍ പതിനേഴുകാരന്‍റെ പിതാവായ അഡീഷണല്‍ ജില്ലാ ജഡ്ജിക്കെതിരെ...

Related Articles

Popular Categories