തിരുവനന്തപുരം: തിരുവന്തപുരത്ത് കാണാതായ 16കാരൻ കൊലപ്പെട്ട നിലയില്‍ കണ്ടെത്തി. ശ്രീകാര്യം സ്വദേശി അഭിരാമിനെയാണ് കൊലപ്പെടുത്തിയത്. പാങ്ങപ്പാറയിലെ ആളൊഴിഞ്ഞ സ്ഥലത്ത് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഭിരാമിന്റെ രണ്ട് സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിലൊരാള്‍ പ്രായപൂര്‍ത്തിയായിട്ടില്ല.
ഞായറാഴ്ച മുതല്‍ അഭിരാമിനെ കാണാനില്ലെന്ന് കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ നടന്ന അന്വേഷമത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇൻസ്റ്റാഗ്രാമില്‍ പെണ്‍കുട്ടിയുടെ വ്യാജ അകൗണ്ടില്‍ നിന്നും ചാറ്റ് ചെയ്താണ് അഭിരാമിനെ പ്രതികള്‍ വിളിച്ചുവരുത്തിയത്. തുടർന്ന് കൊലപാതകം നടത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക വിവരം. സംഭവത്തില്‍ ശ്രീകാര്യം പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണവും പോലീസ് അന്വേഷിക്കുന്നുണ്ട്.
SUMMARY: 16-year-old murdered and body found dumped in a sack; two in custody
















