മലയാള സിനിമയിലെ സീനിയര്‍ മേക്കപ്പ്മാൻ പാണ്ഡ്യൻ അന്തരിച്ചു

ചെന്നൈ: മലയാള ചലച്ചിത്ര ലോകത്തെ പ്രമുഖ മേക്കപ്പ്മാൻ വി. പാണ്ഡ്യൻ (75) അന്തരിച്ചു. തിങ്കളാഴ്ച വൈകീട്ട് ചെന്നൈ വിരുഗമ്പാക്കത്തെ വസതിയിലായിരുന്നു അന്ത്യം. കുറച്ചുനാളുകളായി ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘ഹൃദയപൂർവ്വം’ ആണ് അദ്ദേഹം ഒടുവില്‍ പ്രവർത്തിച്ച ചിത്രം.

പതിനാറാം വയസ്സില്‍ നടൻ സത്യന്റെ പേഴ്‌സണല്‍ മേക്കപ്പ്മാനായ കൃഷ്ണരാജന്റെ സഹായിയായാണ് തമിഴ്നാട് സ്വദേശിയായ പാണ്ഡ്യൻ മലയാള സിനിമയിലെത്തുന്നത്. പിന്നീട് പ്രശസ്ത ഛായാഗ്രാഹകൻ ജെ. വില്യംസിന്റെ സഹായിയായും തമിഴില്‍ അസിസ്റ്റന്റ് എഡിറ്ററായും പ്രവർത്തിച്ചു. 1972-ല്‍ പുറത്തിറങ്ങിയ ‘പുള്ളിമാൻ’ എന്ന ചിത്രത്തില്‍ എം.ഓ. ദേവസ്യയുടെ സഹായിയായാണ് മേക്കപ്പ് രംഗത്തേക്ക് കടക്കുന്നത്. തുടർന്ന് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ ചമയ സഹായിയായി പ്രവർത്തിച്ചു.

1978-ല്‍ ജെ. വില്യംസ് സംവിധാനം ചെയ്ത ‘മദാലസ’ എന്ന ചിത്രത്തിലൂടെയാണ് പാണ്ഡ്യൻ സ്വതന്ത്ര മേക്കപ്പ്മാനാകുന്നത്. അഞ്ഞൂറിലധികം ചിത്രങ്ങളില്‍ ചമയമൊരുക്കിയ അദ്ദേഹം കമല്‍, സത്യൻ അന്തിക്കാട്, ജോഷി തുടങ്ങിയ പ്രമുഖ സംവിധായകരുടെ സ്ഥിരം മേക്കപ്പ്മാനായി മാറി. 2001-ല്‍ കമല്‍ സംവിധാനം ചെയ്ത ‘മധുരനൊമ്പരക്കാറ്റ്’ എന്ന ചിത്രത്തിലെ ചമയത്തിന് അദ്ദേഹത്തിന് മികച്ച മേക്കപ്പ്മാനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു.

തെലുങ്ക് താരങ്ങളായ എൻ.ടി.ആർ, എസ്.വി.ആർ, കൃഷ്ണ എന്നിവർക്കൊപ്പവും തമിഴില്‍ രജനികാന്ത്, കമല്‍ഹാസൻ തുടങ്ങിയ പ്രമുഖർക്കൊപ്പവും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ‘യോദ്ധ’, ‘ആറാം തമ്പുരാൻ’, ‘ഭാഗ്യദേവത’, ‘അലിഭായ്’, ‘ബ്ലാക്ക്’, ‘കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്’ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ മറ്റ് ചിത്രങ്ങള്‍.

SUMMARY: Senior Malayalam cinema makeup artist Pandian has passed away

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ശബരിമലയില്‍ സൗജന്യമായി നല്‍കുന്ന അരവണയ്ക്ക് ദേവസ്വം ബോര്‍ഡ് പരിധി നിശ്ചയിച്ചു

കൊച്ചി: ശബരിമലയില്‍ സൗജന്യമായി നല്‍കുന്ന അരവണയ്ക്ക് ദേവസ്വം ബോർഡ് പരിധി നിശ്ചയിച്ചു....

നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി ജഡ്ജിക്കെതിരെ അതിജീവിതയുടെ അഭിഭാഷക ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ ജഡ്ജി ഹണി എം വർഗീസിനെതിരെ...

സംസ്ഥാനത്ത് വീണ്ടും അവയവദാനം; ആറു പേര്‍ക്ക് പുതുജീവനേകാന്‍ രുദ്രേഷ്

തിരുവനന്തപുരം: വാഹനാപകടത്തില്‍ മരിച്ച കരമന സ്വദേശി ആറു പേര്‍ക്ക് പുതുജീവന്‍ നല്‍കുന്നു....

വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസ്: കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് എസ്‌ഐടിയുടെ ക്ലീൻചിറ്റ്

കണ്ണൂർ: മുൻ ആരോഗ്യ മന്ത്രി വീണാ ജോർജിനെ കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചെന്ന...

ഹെലികോപ്റ്റര്‍ ലാൻഡിംഗിനിടെ കൂട്ടിയിടി; നേപ്പാളില്‍ ഇന്ത്യൻ പൗരന് ദാരുണാന്ത്യം

കാഠ്മണ്ഡു: നേപ്പാളില്‍ എവറസ്റ്റ് കൊടുമുടിക്ക് സമീപം ഏവിയേഷന്‍ ഹബ്ബില്‍ ലാന്‍ഡിങ്ങിനിടെ ഹെലികോപ്റ്ററുകള്‍...

സ്വർണ വിലയിൽ വീണ്ടും വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയിൽ വീണ്ടും വർധനവ്. 22 കാരറ്റ് സ്വർണത്തിന്റെ...

ക്ലീൻ ജയിൽ; നിരോധിത വസ്തുരഹിത ജയിലായി ബെംഗളൂരു സെൻട്രൽ ജയിൽ

ബെംഗളൂരു: നിരോധിത വസ്തുക്കളുടെ സാന്നിധ്യം ഇല്ലാത്ത ജയിലായി ബെംഗളൂരു സെൻട്രൽ ജയിലിനെ...

നോർക്ക ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം വർധനവ്; കല ബാംഗ്ലൂർ പ്രതിഷേധ യോഗം സംഘടിപ്പിച്ചു

ബെംഗളൂരു: നോർക്ക ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം വർധനവ് പ്രവാസി സമൂഹത്തിന് അധിക...

Related Articles

Popular Categories