തിരുവനന്തപുരം: ശ്രീകാര്യത്ത് 17 വയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി ഉമറിന്റെ പെണ്‍സുഹൃത്ത് അറസ്റ്റില്‍. ഐശ്വര്യയാണ് അറസ്റ്റിലായത്. അഭിരാമിന്റെ കൊലപാതകത്തെ കുറിച്ച് ഐശ്വര്യക്ക് അറിവുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തെളിവ് നശിപ്പിക്കാനും ഐശ്വര്യ കൂട്ടുനിന്നതായും കണ്ടെത്തി.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. കേസിലെ ഒന്നാംപ്രതിയായ 17 കാരൻ, കാപ്പ കേസിൽ അടുത്തിടെ ജയിൽ മോചിതനായ രണ്ടാംപ്രതി ശ്രീകാര്യം കല്ലമ്പള്ളി പുതുവൽ പുത്തൻ വീട്ടിൽ എസ്. ഉമർ മുഫ്താർ (21), മൂന്നാം പ്രതിയും വിദ്യാർഥിനിയുമായ ശ്രീവരാഹം മണക്കാട് സ്വദേശി ആനന്ദ (18) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.
SUMMARY: Srikariyam murder: Umar’s girlfriend arrested; The number of people arrested in the case is four
















