പെരുമ്പാവൂരില്‍ മൂന്നുവയസുകാരന്റെ മരണം കൊലപാതകം; രണ്ടാനച്ഛൻ കസ്റ്റഡിയില്‍

കളമശ്ശേരി: പെരുമ്പാവൂരില്‍ ഇതര സംസ്ഥാനക്കാരായ ദമ്പതികളുടെ മൂന്ന് വയസുള്ള ആണ്‍കുട്ടിയുടെ മരണം കൊലപാതകമെന്ന് വ്യക്തമാക്കുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട്. കുട്ടിയുടെ തലയ്ക്ക് ശക്തമായി ഇടിച്ചതാകാം മരണകാരണമെന്നാണ് സൂചന. ശരീരത്തില്‍ നിരവധി പരിക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്. കുട്ടി അതിക്രൂരമായ മർദനത്തിന് ഇരയായതായും പോസ്റ്റുമോർട്ടത്തില്‍ വ്യക്തമായി.

സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ രണ്ടാനച്ഛൻ അസം സ്വദേശി മഹേശ്വറിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടില്ല. മഹേശ്വർ കുട്ടിയെ നിരന്തരം മർദിക്കാറുണ്ടായിരുന്നുവെന്ന് കുട്ടിയുടെ അമ്മയും നാട്ടുകാരും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വീടിന്റെ മുകളില്‍നിന്ന് വീണ് പരുക്കേറ്റതാണെന്ന് പറഞ്ഞാണ് വ്യാഴാഴ്ച രാവിലെ ഇയാളുടെ ഭാര്യയുടെ ആദ്യവിവാഹത്തിലെ മകൻ ബിറ്റുപാൻ എന്ന മൂന്നുവയസുകാരനെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ചികിത്സയ്ക്കിടെ ഉച്ചയോടെ കുട്ടി മരിച്ചു.

തുടർന്ന് ഇൻക്വസ്റ്റ് നടപടികള്‍ക്കായി പെരുമ്പാവൂർ പോലീസ് കളമശ്ശേരി മെഡിക്കല്‍ കോളേജിലെത്തിയപ്പോഴാണ് കുട്ടിയുടെ മുഖത്ത് രക്തം കല്ലിച്ച പാടുകള്‍ കണ്ടെത്തിയത്. വീടിന്റെ മുകളില്‍നിന്ന് വീണാണ് കുട്ടിക്ക് പരുക്കേറ്റതെന്ന് രണ്ടാനച്ഛൻ പൊലീസിനോടും ആവർത്തിച്ചു. എന്നാല്‍ സംശയം തോന്നിയ പോലീസ് സമീപവാസികളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. രണ്ടാനച്ഛൻ കുട്ടിയെ നിരന്തരം മർദിക്കാറുണ്ടായിരുന്നുവെന്ന അയല്‍വാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മഹേശ്വറിനെ കസ്റ്റഡിയിലെടുത്തത്.

വല്ലത്തെ കെ.കെ. പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളിയാണ് മഹേശ്വർ. ഭാര്യയുടെ ആദ്യവിവാഹത്തിലെ രണ്ട് കുട്ടികള്‍ക്കൊപ്പമാണ് ഇയാള്‍ വല്ലത്തെ വാടകമുറിയില്‍ താമസിച്ചിരുന്നത്. ആറ് വയസുള്ള പെണ്‍കുട്ടിയാണ് മൂത്ത കുട്ടി.

SUMMARY: Death of three-year-old in Perumbavoor is a murder; stepfather in custody

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കർണാടകയിൽ പെട്രോളിൽ അമിതമായി എഥനോൾ കലർത്തുന്നതായി കണ്ടെത്തൽ; നഷ്ടപരിഹാരം നല്‍കണമെന്ന് മന്ത്രി

ബെംഗളൂരു: കർണാടകയിലെ പമ്പുകളിൽ വിൽക്കുന്ന പെട്രോളിൽ അനുവദിനീയമായതിലും അധികം എഥനോൾ ഉള്ളതായി...

ഇന്റര്‍നാഷനല്‍ എമ്മി വേദിയില്‍ അവതാരകനായി വിജയ് സേതുപതി; ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരൻ

ചെന്നൈ: തമിഴ് സിനിമയുടെ 'മക്കള്‍ സെല്‍വൻ' വിജയ് സേതുപതി തന്റെ സിനിമാ...

സര്‍ക്കാരറിയാതെ ബാര്‍ ലൈസൻസ് നല്‍കിയ സംഭവം: എക്സൈസ് കമ്മിഷണര്‍ ശ്രീറാം സാംബശിവറാവുവിനെ മാറ്റി

തിരുവനന്തപുരം: സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെയും മന്ത്രിയെ അറിയിക്കാതെയും ബാർ ലൈസൻസുകള്‍ അനുവദിച്ചെന്ന...

പഞ്ചാബില്‍ ഓടിക്കൊണ്ടിരിക്കെ ട്രെയിനിന് തീപിടിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

രാജ്‌പുര: പഞ്ചാബില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ച്‌ നാല് കോച്ചുകള്‍ കത്തിനശിച്ചു. കർമ്മഭൂമി...

കേരള ഹൈക്കോടതിയില്‍ റിസര്‍ച്ച്‌ അസിസ്റ്റന്റ് ഒഴിവുകള്‍; അപേക്ഷിക്കാം

കൊച്ചി: കേരള ഹൈക്കോടതിയില്‍ ഗവേഷകരാകാൻ നിയമ ബിരുദധാരികള്‍ക്ക് മികച്ച അവസരം. റിസർച്ച്‌...

കർണാടകയിൽ പെട്രോളിൽ അമിതമായി എഥനോൾ കലർത്തുന്നതായി കണ്ടെത്തൽ; നഷ്ടപരിഹാരം നല്‍കണമെന്ന് മന്ത്രി

ബെംഗളൂരു: കർണാടകയിലെ പമ്പുകളിൽ വിൽക്കുന്ന പെട്രോളിൽ അനുവദിനീയമായതിലും അധികം എഥനോൾ ഉള്ളതായി...

സര്‍ക്കാരറിയാതെ ബാര്‍ ലൈസൻസ് നല്‍കിയ സംഭവം: എക്സൈസ് കമ്മിഷണര്‍ ശ്രീറാം സാംബശിവറാവുവിനെ മാറ്റി

തിരുവനന്തപുരം: സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെയും മന്ത്രിയെ അറിയിക്കാതെയും ബാർ ലൈസൻസുകള്‍ അനുവദിച്ചെന്ന...

പഞ്ചാബില്‍ ഓടിക്കൊണ്ടിരിക്കെ ട്രെയിനിന് തീപിടിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

രാജ്‌പുര: പഞ്ചാബില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ച്‌ നാല് കോച്ചുകള്‍ കത്തിനശിച്ചു. കർമ്മഭൂമി...

കേരള ഹൈക്കോടതിയില്‍ റിസര്‍ച്ച്‌ അസിസ്റ്റന്റ് ഒഴിവുകള്‍; അപേക്ഷിക്കാം

കൊച്ചി: കേരള ഹൈക്കോടതിയില്‍ ഗവേഷകരാകാൻ നിയമ ബിരുദധാരികള്‍ക്ക് മികച്ച അവസരം. റിസർച്ച്‌...

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം; സുഹൈല്‍ സജീവ് ഒഴികെയുള്ള മൂന്ന് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച്‌ ഹൈക്കോടതി

കൊച്ചി: മൂന്ന് പേർ കൊല്ലപ്പെട്ട നെടുമ്പാശ്ശേരി മിനി കൂപ്പര്‍ വാഹനാപകട ക്കേസില്‍...

സ്വര്‍ണവിലയില്‍ കുത്തനെ ഇടിവ്

തിരുവന്തപുരം: സംസ്ഥാനത്ത് കുറച്ചുദിവസങ്ങളായി തുടരുന്ന സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് വിപണിയില്‍...

വെള്ളാപ്പള്ളി നടേശൻ ഉള്‍പ്പെട്ട മൈക്രോ ഫിനാൻസ് കേസ്; രണ്ടാഴ്ചയ്ക്കകം കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശൻ അടക്കമുള്ളവർക്ക് വൻ...

Related Articles

Popular Categories