വാര്‍സോ: തെക്കന്‍ പോളണ്ടിലെ ക്രാക്കോവിലെ മാര്‍ക്കറ്റ് സ്ക്വയറിന് സമീപമുണ്ടായ വെടിവയ്പ്പില്‍ 6 പേര് കൊല്ലപ്പെട്ടു. പന്ത്രണ്ടോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പോളണ്ടിലെ ക്രാക്കോവ് നഗരത്തിലാണ് നാടിനെ നടുക്കിയ വെടിവെപ്പുണ്ടായത്. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. ഒരാൾ കാറോടിച്ചെത്തി വാഹനത്തിനുള്ളിൽനിന്ന് ആളുകൾക്ക് നേരെ പ്രകോപനമില്ലാതെ വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. പരുക്കേറ്റവരിൽ പോലീസുകാരും ഉൾപ്പെടുന്നുണ്ട്.
അക്രമകാരിയെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി. നഗരത്തിലെ മെയിന്‍ സ്ക്വയറിലൂടെ പോകുകയായിരുന്ന കാറില്‍ നിന്ന് ഒരാള്‍ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ക്രാക്കോ പോലീസ് അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. ആക്രമണത്തിന് പിന്നിലെ കാരണം എന്താണെന്നും പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോയെന്നും വ്യക്തമല്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്. നഗരത്തിലെ തിരക്കേറിയ പൊതുസ്ഥലത്തുണ്ടായ വെടിവെപ്പ് പ്രദേശത്ത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
SUMMARY: Shocking shooting in Poland; 6 killed, 12 injured
















