മുംബൈയിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തം: ലിഫ്റ്റിൽ കുടുങ്ങിയ സുരക്ഷാ ജീവനക്കാരന് ദാരുണാന്ത്യം

മുംബ : അന്ധേരി വെസ്റ്റിലെ ഫ്ലാറ്റിലുണ്ടായ വൻ തീപിടിത്തത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. തീപിടിത്തത്തെ തുടർന്ന് ലിഫ്റ്റിൽ കുടുങ്ങിയ 57കാരനായ സുരക്ഷാ ജീവനക്കാരനാണ് മരിച്ചത്. പുക ശ്വസിച്ച് ശ്വാസംമുട്ടിയാണ് മരണമെന്ന് അധികൃതർ അറിയിച്ചു. ദീപാവലിക്ക് അപാർട്ട്മെന്റിൽ തെളിയിച്ച ദീപത്തിൽ നിന്നാണ് തീപടർന്നതെന്നാണ് പ്രാഥമിക നിഗമനം. ലിഫ്റ്റിനുള്ളിൽ ബോധരഹിതനായ നിലയിൽ കണ്ടെത്തിയ അദ്ദേഹത്തെ ഉടൻ കൂപ്പർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

അന്ധേരി ലോഖണ്ഡ്‌വാലയിലെ റൺവാൾ ടവറിൽ ശനിയാഴ്ച രാത്രി 9.50ഓടെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ 17ാം നിലയിലെ ഫ്ലാറ്റ് നമ്പർ 1701ൽ നിന്നാണ് തീപടർന്നത്. ഉടൻ തന്നെ സ്ഥലത്തെത്തിയ അ​ഗ്നിശമനസേന രക്ഷാപ്രവർത്തനം ആരംഭിച്ചു. രാത്രി 10.30ഓടെയാണ് തീ പൂർണമായും നിയന്ത്രണവിധേയമായത്. അപാർട്ട്മെന്റിലെ വീട്ടുപകരണങ്ങളെല്ലാം പൂർണമായും കത്തിനശിച്ചു.

അതേസമയം അന്ധേരിയിലെ സംഭവത്തിന് ശേഷം, 30 മിനിറ്റിനിടെ മുംബൈയിലെ രണ്ടിടങ്ങളിൽ കൂടി സമാനമായ തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കാന്തിവിലി വെസ്റ്റിലെ 22 നില കെട്ടിടത്തിന്റെ താഴത്തെ നിലയിലും ഗോരെഗാവ് ഈസ്റ്റിലെ 19-ാം നിലയിലുള്ള ഫ്ലാറ്റിന്റെ ഗാലറിയിലുമാണ് തീപിടിത്തമുണ്ടായത്. ഇവിടെയൊന്നും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പൊട്ടിച്ച പടക്കങ്ങളിൽ നിന്നാകാം ഈ തീപിടിത്തങ്ങളെല്ലാം ഉണ്ടായതെന്നാണ് സംശയിക്കുന്നത്. തീപിടത്തങ്ങൾ സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്.
SUMMARY: A fire in a high-rise building in Mumbai: A security guard trapped in the lift died

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കെഎൻഎസ്എസ് യെലഹങ്ക കരയോഗം കുടുംബ സംഗമം

ബെംഗളൂരു: കെഎൻഎസ്എസ് യെലഹങ്ക കരയോഗം കുടുംബസംഗമം യെലഹങ്ക ന്യൂ ടൗണിലെ അംബേദ്കർ...

പാലക്കാടൻ കൂട്ടായ്മ കന്നഡ രാജ്യോത്സവം- കേരള പിറവി ആഘോഷം

ബെംഗളൂരു: പാലക്കാടൻ കൂട്ടായ്മയുടെ പാലക്കാടൻ കൂട്ടായ്മ കന്നഡ രാജ്യോത്സവം- കേരള പിറവി...

കാക്കനാട് ഐടി ജീവനക്കാരിയുടെ മരണത്തിനിടയാക്കിയ ബസിന്റെ പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി: കാക്കനാട് യുവതിയെ ഇടിച്ചുകൊലപ്പെടുത്തിയ ബസിന്റെ പെര്‍മിറ്റ് മറ്റൊരു കേസില്‍ സസ്‌പെന്‍ഡ്...

‘ഐക്യകേരള പിറവി’ കേവലം റവന്യൂ ഉത്തരവല്ല, ആധുനിക രാഷ്ട്രീയ മൂല്യങ്ങളുടെ ആവിഷ്‌ക്കാരം: കരിവെള്ളൂർ മുരളി

ബെംഗളൂരു: തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ പ്രവിശ്യകൾ സംയോജിപ്പിച്ച് 1956 നവംബർ...

പെട്രോളില്‍ അനുവദനീയമായതിലും കൂടുതല്‍ എഥനോളെന്ന് ആരോപണം; രേഖകള്‍ പുറത്തുവിടുമെന്ന് ഡി കെ ശിവകുമാര്‍

ബെംഗളൂരു: ചില പെട്രോള്‍ പമ്പുകളില്‍ പെട്രോളില്‍ എഥനോള്‍ കലർത്തുന്നത് നിശ്ചിത പരിധിയായ...

നടി അഞ്ജു കുര്യൻ വിവാഹിതയായി

കൊച്ചി: നടി അഞ്ജു കുര്യൻ വിവാഹിതയായി. റോഷനാണ് അഞ്ജുവിന്‍റെ വരൻ. വിവാഹ...

ടയര്‍ പൊട്ടിത്തെറിച്ചതിനു പിന്നാലെ തീ പടര്‍ന്നു പിടിച്ചു; 45 വിദ്യാര്‍ഥികളുമായി പോയ ബസ് ടൂറിസ്റ്റ് ബസ് പൂര്‍ണമായും കത്തി നശിച്ചു

പാലക്കാട്: പാലക്കാട് ഒറ്റപ്പാലം വരോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക്...

‘മദ്യനയം പ്രഖ്യാപിക്കുന്നത് വരെ ബാര്‍ ലൈസൻസുകള്‍ പുതുക്കരുത്’: നിര്‍ണ്ണായക ഉത്തരവുമായി എക്സൈസ് വകുപ്പ്

തിരുവനന്തപുരം: മദ്യനയം പ്രഖ്യാപിക്കുന്നതുവരെ ബാർ ലൈസൻസ് പുതുക്കരുതെന്ന കർശന നിർദേശവുമായി എക്സൈസ്...

Related Articles

Popular Categories