തിരുവനന്തപുരം: മദ്യനയം പ്രഖ്യാപിക്കുന്നതുവരെ ബാർ ലൈസൻസ് പുതുക്കരുതെന്ന കർശന നിർദേശവുമായി എക്സൈസ് വകുപ്പ്. ബാർ ലൈസൻസ് പുതുക്കുന്നതിന് നിലവില്‍ നല്‍കിയിരിക്കുന്ന അപേക്ഷകളില്‍ തുടർനടപടികള്‍ സ്വീകരിക്കരുതെന്നും ഉത്തരവില്‍ നിർദേശിച്ചിട്ടുണ്ട്.മദ്യനയം പ്രഖ്യാപിക്കുന്നതിന് മുമ്പ് പുതിയ ബാർ ലൈസൻസുകള്‍ അനുവദിക്കരുതെന്ന് നേരത്തെ തന്നെ സർക്കാർ നിർദേശം നല്‍കിയിരുന്നു.
എക്സൈസ് കമ്മീഷണറെ മാറ്റിയതിന് പിന്നാലെയാണ് എക്സൈസ് വകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. സർക്കാർ നിർദേശം കർശനമായി പാലിക്കണമെന്ന് പുതിയതായി ചുമതലയേറ്റെടുത്ത എക്സൈസ് കമ്മീഷണർ ആർ. ജയശങ്കർ നിർദേശിച്ചു. ജോയിന്റ് എക്സൈസ് കമ്മീഷണർമാർക്കും ജില്ലാ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർമാർക്കും ഇന്നലെയാണ് ഉത്തരവ് കൈമാറിയത്.
SUMMARY: ‘Do not renew bar licenses until the liquor policy is announced’: Excise Department issues crucial order















