ടയര്‍ പൊട്ടിത്തെറിച്ചതിനു പിന്നാലെ തീ പടര്‍ന്നു പിടിച്ചു; 45 വിദ്യാര്‍ഥികളുമായി പോയ ബസ് ടൂറിസ്റ്റ് ബസ് പൂര്‍ണമായും കത്തി നശിച്ചു

പാലക്കാട്: പാലക്കാട് ഒറ്റപ്പാലം വരോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ച ബസിന് തീപിടിച്ച്‌ പൂര്‍ണമായും കത്തിനശിച്ചു. തമിഴ്‌നാട്ടിലെ തേനിയില്‍ വെച്ചാണ് തീപിടിച്ചത്. അപകടത്തില്‍ ബസിലുണ്ടായിരുന്ന മുഴുവന്‍ പേരും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. 45 കുട്ടികളും മൂന്ന് അധ്യാപകരും ഒരു രക്ഷിതാവും അടങ്ങുന്ന സംഘമാണ് യാത്രയിലുണ്ടായിരുന്നത്. മൂന്നാര്‍, കൊടൈക്കനാല്‍ എന്നിവിടങ്ങളിലേക്കുള്ള യാത്ര കഴിഞ്ഞ് മടങ്ങുമ്പോഴാണ് സംഭവം.

തേനി ജില്ലയിലെ ദേവദാനപ്പെട്ടി എന്ന സ്ഥലത്ത് വെച്ച്‌ ബസിന്റെ പിന്‍ഭാഗത്തെ ടയറിന് സമീപത്തുനിന്ന് സ്പാര്‍ക്ക് വരുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഉടനെ ബസ് നിര്‍ത്തി എല്ലാവരെയും പുറത്തിറക്കി പരിശോധിച്ചു. ഇതിനുപിന്നാലെയാണ് ടയര്‍ പൊട്ടിത്തെറിച്ച്‌ ബസിന് തീപിടിച്ചത്. നിമിഷങ്ങള്‍ക്കകം തീ പടര്‍ന്നതോടെ ബസ് പൂര്‍ണമായും കത്തിനശിക്കുകയായിരുന്നു.

അഗ്‌നിശമന സേന സ്ഥലത്തെത്തി തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ബസ് മുക്കാല്‍ ഭാഗത്തോളം കത്തിനശിച്ചിരുന്നു. ബസിലുണ്ടായിരുന്ന എല്ലാവരെയും കൃത്യസമയത്ത് സുരക്ഷിതമായി പുറത്തെത്തിക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അപകടകാരണം സംബന്ധിച്ചുള്ള അന്വേഷണം നടന്നുവരികയാണ്. കുട്ടികളെ തിരിച്ച്‌ ഒറ്റപ്പാലത്ത് എത്തിക്കാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്.

SUMMARY: A fire broke out following a tire blowout; a tourist bus carrying 45 students was completely gutted

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

‘മദ്യനയം പ്രഖ്യാപിക്കുന്നത് വരെ ബാര്‍ ലൈസൻസുകള്‍ പുതുക്കരുത്’: നിര്‍ണ്ണായക ഉത്തരവുമായി എക്സൈസ് വകുപ്പ്

തിരുവനന്തപുരം: മദ്യനയം പ്രഖ്യാപിക്കുന്നതുവരെ ബാർ ലൈസൻസ് പുതുക്കരുതെന്ന കർശന നിർദേശവുമായി എക്സൈസ്...

നിർമ്മാണത്തിലിരിക്കുന്ന പാലത്തിലേക്ക് കാർ ഇടിച്ചുകയറി; നാല് യുവാക്കൾ മരിച്ചു

ബെംഗളൂരു: കർണാടകയിലെ യാദ്ഗീർ ജില്ലയിലെ സൂറത്ത്-ചെന്നൈ എക്സ്പ്രസ് വേയിൽ നിർമ്മാണത്തിലിരിക്കുന്ന പാലത്തിലേക്ക്...

തമിഴ്‌നാട്ടില്‍ വീട്ടില്‍ സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ച്‌ 10 വയസ്സുകാരൻ മരിച്ചു; മാതാപിതാക്കള്‍ക്ക് ഗുരുതര പരുക്ക്

വില്ലുപുരം: ദീപാവലി ആഘോഷങ്ങള്‍ക്കിടെ തമിഴ്നാട്ടില്‍ വ്യാപക അപകടം. വീട്ടില്‍ സൂക്ഷിച്ച പടക്കം...

സിനിമകളുടെ പേര് മാറ്റത്തിന് അധികാരമുണ്ടെന്ന് പ്രഖ്യാപിച്ച്‌ സെന്‍സര്‍ ബോര്‍ഡ്; പ്രതിഷേധവുമായി സിനിമാ സംഘടനകള്‍

കൊച്ചി: സിനിമാ സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍...

മലപ്പുറത്ത് 4 പേര്‍ക്ക് കൂടി ഷിഗെല്ല; രോഗബാധിതരുടെ എണ്ണം ഏഴായി

മലപ്പുറം: മലപ്പുറം ജില്ലയില്‍ നാല് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏലംകുളം...

17കാരൻ്റെ ജാമ്യം റദ്ദാക്കണം; ചേരാനല്ലൂര്‍ അപകടത്തില്‍ ജയബാലകൃഷ്ണന്റെ കുടുംബം ഹൈക്കോടതിയിലേക്ക്

കൊച്ചി: ചേരാനല്ലൂർ വാഹനാപകടത്തില്‍ നിയമപോരാട്ടം തുടരാൻ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം. 17...

കൊച്ചിയില്‍ ട്രാഫിക് പോലിസുകാരനെ ഇടിച്ചിട്ട് സ്വകാര്യ ബസ്; ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പോലിസ്

കൊച്ചി: കൊച്ചിയില്‍ ട്രാഫിക് പോലീസുകാരനെ ഇടിച്ചിട്ട് സ്വകാര്യബസ്. ഹൈക്കോടതിക്ക് സമീപം ഇന്നലെ...

ഗ്യാനേഷ് കുമാര്‍ രണ്ടുകോടി രൂപ കൈക്കൂലി ചോദിച്ചെന്ന വെളിപ്പെടുത്തല്‍; പ്രാഥമിക അന്വേഷണത്തിലേക്ക് കടന്ന് വിജിലൻസ്

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ രണ്ടുകോടി രൂപ കൈക്കൂലി...

Related Articles

Popular Categories