ബെംഗളൂരു കൂട്ടക്കൊലക്കേസ്: മൈസൂരു ചാമുണ്ഡികുന്നിന് സമീപം രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിലെ രാജാജിനഗറിൽ ഏഴ് പേരെ കൊലപ്പെടുത്തിയെന്ന കേസിൽ രണ്ട് മൃതദേഹങ്ങൾ കൂടി മൈസൂരുവിലെ ചാമുണ്ഡികുന്നിന് സമീപമുള്ള വനമേഖലയിൽനിന്ന് കണ്ടെത്തി. ഇതോടെ കേസിൽ ഇതുവരെ കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം അഞ്ചായി. ശിവകുമാർ (30), ഭാര്യ ദിവ്യ (30) എന്നിവരുടേതാണെന്ന് സംശയിക്കുന്ന മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെത്തിയത്.

കേസിലെ പ്രധാന പ്രതിയായ ടാക്സി ഡ്രൈവർ ഇന്ദുശേഖറിനെ പോലീസ് സ്ഥലത്തെത്തിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ ഉപേക്ഷിച്ച സ്ഥലങ്ങൾ പ്രതി അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിരുന്നു. ചാമുണ്ഡി കുന്നിലേക്കുള്ള റോഡിലെ ഒരു ഗസ്റ്റ് ഹൗസിന് സമീപം, താവരക്കട്ടെയിൽനിന്ന് ഏകദേശം രണ്ട് കിലോമീറ്റർ അകലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

മൈസൂരു പോലീസ്, ബെംഗളൂരു നോർത്ത് ഡിവിഷൻ പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ സഹായത്തോടെയാണ് തിരച്ചിൽ നടത്തിയത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനും തുടർപരിശോധനകൾക്കുമായി മാറ്റി. മരിച്ചവരുടെ വ്യക്തിത്വം സ്ഥിരീകരിക്കുന്നതിനായി ഡി.എൻ.എ പരിശോധനയും നടത്തും.

കേസിൽ ഏഴ് പേരെയാണ് ഇന്ദുശേഖർ കൊലപ്പെടുത്തിയത്. ഇതിൽ ഏഴുവയസ്സുകാരനായ പുനീത് എന്ന കുട്ടിയുടെ മൃതദേഹം നവംബർ 6-ന് ചിക്കബെല്ലാപുര ജില്ലയിലെ നന്ദി ഹിൽസിന് സമീപത്തുനിന്നാണ് കണ്ടെത്തിയത്. നവംബർ 7-ന് തമിഴ്‌നാട്ടിലെ സേലം ജില്ലയിലെ യേർക്കാട് വനമേഖലയിൽനിന്ന് പ്രതിയുടെ ഭാര്യ സുനിത (40), അമ്മായിയമ്മ രൂപവതി (65) എന്നിവരുടെ മൃതദേഹങ്ങളും കണ്ടെത്തിയിരുന്നു. കേസിൽ ഇനി രണ്ടുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്താനുണ്ട്. അവ ചാർമാടി ഘട്ട് മേഖലയിലായിരിക്കാമെന്നാണ് പോലീസിന്റെ സംശയം. അവിടേക്ക് തിരച്ചിൽ വ്യാപിപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
SUMMARY: Bengaluru massacre case: Two more bodies found near Chamundi hill

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഇ​സ്ര​യേ​ലി​ൽ പു​തി​യ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ നീ​ക്കം: നെതന്യാഹുവിൻ്റെ പിന്തുണ സ്വീകരിക്കാൻ തയ്യാറെന്ന് ഗാ​ദി ഐ​സ​ൻ​കോ​ട്ട്

ടെ​ൽ അ​വീ​വ്: ഇ​സ്ര​യേ​ലി​ൽ പു​തി​യ സ​ഖ്യ​സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ നി​ല​വി​ലെ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ...

പെട്രോള്‍ ഉത്പന്നങ്ങളിലെ എഥനോളിന്റെ അളവറിയാന്‍ ഇന്ന് മുതല്‍ പരിശോധന

തിരുവനന്തപുരം: പെട്രോള്‍ ഉത്പന്നങ്ങളിലെ എഥനോളിന്റെ അളവറിയാന്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ പരിശോധന....

ഈജിപ്തില്‍ ട്രെയിന്‍ കൂട്ടിയിടിച്ച് അപകടം; 7 പേർക്ക് ദാരുണാന്ത്യം, നിരവധിപേർക്ക് പരുക്ക്

കെയ്റോ: ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോക്ക് തെക്കുഭാഗത്ത് ഞായറാഴ്ച രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച്...

പാൽ ഉത്പന്നങ്ങൾ, ബസ് നിരക്ക് വർധന; നവംബർ 11-ന് ഫ്രീഡം പാർക്കിൽ ബി.ജെ.പി പ്രതിഷേധം

ബെംഗളൂരു: സംസ്ഥാനത്തെ പാൽ, തൈര്, നെയ്യ് എന്നിവയുടെ വിലവർധനയ്ക്കും ബസ് യാത്രാനിരക്ക് വർധനയ്ക്കുമെതിരെ...

കെആർഎസ് അണക്കെട്ടിലെ ജലനിരപ്പ് താഴുന്നു; വേനൽക്കാല ജലലഭ്യതയിൽ ആശങ്ക

ബെംഗളൂരു: കർണാടകയിലെ പ്രധാന ജലസംഭരണികളിലൊന്നായ കൃഷ്ണരാജ സാഗർ അണക്കെട്ടിലെ ജലസംഭരണം കുറഞ്ഞത്...

കെഎൻഎസ്എസ് മൈസൂരു കരയോഗം കുടുംബസംഗമം

ബെംഗളൂരു: കെഎൻഎസ്എസ് മൈസൂരു കരയോഗം കുടുംബസംഗമം സംഘടിപ്പിച്ചു. കേരളസമാജം ഹാളിൽ സംഘടിപ്പിച്ച...

ട്യൂഷൻ കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ലോറിയിടിച്ചു; 11കാരന് ദാരുണാന്ത്യം

കൊച്ചി: ആലുവ മുപ്പത്തടത്ത് സൈക്കിളില്‍ ലോറിയിടിച്ച് 11 വയസ്സുകാരന് ദാരുണാന്ത്യം. പാനായിക്കുളം...

സ്വാശ്രയ കോഴ്‌സുകൾ തുടങ്ങാൻ എൻഒസി വേണ്ടെന്ന് തീരുമാനിച്ചത് കാലതാമസം ഒഴിവാക്കാൻ; മന്ത്രി റോജി എം ജോൺ

തിരുവനന്തപുരം: എയ്ഡഡ് - സ്വാശ്രയ സ്വയംഭരണ കോളേജുകളിൽ പുതിയ സ്വാശ്രയ കോഴ്‌സുകൾ...

Related Articles

Popular Categories