ബെംഗളൂരു: ദാസറഹള്ളി കരയോഗം യുവജനവിഭാഗമായ ദൃശ്യം”പുന:സംഘടിപ്പിച്ചു. ദാസറഹള്ളി കരയോഗം ഓഫീസിൽ നടന്ന യൂത്ത് വിംഗിന്‍റെ യോഗത്തിൽ കരയോഗം പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറർ, എക്സിക്യൂട്ടീവ് അംഗങ്ങൾ, മഹിളാ വിഭാഗം ട്രഷറർ, തുടങ്ങിയവർ പങ്കെടുത്തു. യൂത്ത് വിംഗ് ഭാരവാഹികളായി ശങ്കർ.ആർ (പ്രസിഡന്‍റ്), അഭിരാമി വിദ്യാധരൻ (വൈസ് പ്രസിഡന്‍റ്), സൂര്യ എസ് കൈമൾ (സെക്രട്ടറി), അനുരാഗ്. ടി (ജോയിന്റ് സെക്രട്ടറി), ശരത്. ആർ (ട്രഷറർ), സുജിത്ത്. എസ് (ജോയിന്റ് ട്രഷറർ) എന്നിവരെ യോഗം തിരഞ്ഞെടുത്തു. കൂടാതെ പത്ത് എക്സിക്യൂട്ടീവ് അംഗങ്ങളേയും തിരഞ്ഞെടുത്തു. കമ്മിറ്റിയുടെ ആദ്യയോഗത്തിൽ ഡിസംബര്‍ 25 ന് ജലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ കരയോഗത്തിന്‍റെ നേതൃത്വത്തിൽ നടത്തുന്ന സ്റ്റേജ് പ്രോഗ്രാം വൻ വിജയമാക്കുവാന്‍ തീരുമാനിച്ചു.
SUMMARY: Dasarahalli Karayoga Youth Wing reorganized the scene
SUMMARY: Dasarahalli Karayoga Youth Wing reorganized the scene
















