ഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തില്‍ ബി.ജെ.പി നേതാവും മുൻ ഡി.ജി.പിയുമായ ആർ. ശ്രീലേഖയോട് നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശം. മാവേലിക്കര കോടതിയുടേതാണ് നടപടി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി. ശ്രീകുമാർ നല്കിയ ക്രിമിനല്‍ മാനനഷ്ട ഹർജിയിലാണ് മാവേലിക്കര കോടതി നോട്ടീസ് അയച്ചത്.
ഒക്ടോബർ 14-ന് പുനലൂരില്‍ ബി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധ ജനസഭയില്‍ സംസാരിക്കവേയായിരുന്നു വിവാദ പരാമർശം. “മയക്കുമരുന്ന് അമിതമായി ഉള്ളില്‍ ചെല്ലുമ്പോഴുള്ള വെപ്രാളവും താണ്ഡവവുമാണ് രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ കാണിക്കുന്നത്” എന്നായിരുന്നു ശ്രീലേഖയുടെ പ്രസംഗം. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പരാതിയില്‍ കലാപാഹ്വാനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പുനലൂർ പോലീസ് മുൻപ് തന്നെ ബി.എൻ.എസ് 192-ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു.
SUMMARY: Derogatory remarks against Rahul Gandhi: Court issues notice to Sreelekha















