മലേഷ്യയില്‍ ഉരുള്‍പൊട്ടലിന് പിന്നാലെ മഴവെള്ള പാച്ചില്‍; മൂന്ന് മലയാളികളടക്കം എട്ടു പേര്‍ മരിച്ചു

കോഴിക്കോട്: മലേഷ്യയില്‍ ഉരുള്‍പൊട്ടലിന് പിന്നാലെയുണ്ടായ മലവെള്ളപ്പാച്ചിലില്‍ മൂന്ന് മലയാളികളടക്കം എട്ടുപേര്‍ മരിച്ചു. തിങ്കളാഴ്ച വൈകിട്ടുണ്ടായ അപകടത്തില്‍ എറണാകുളം മണീട് ചീരക്കാട്ടുപാറ കുഞ്ഞന്‍മലയില്‍ കെ.ബി. അനീഷ് (35), പേരാമ്പ്ര കല്‍പ്പത്തൂര്‍ മമ്മിളിക്കുളം ചുണ്ടക്കാട്ടില്‍ നാരായണന്റെ മകന്‍ ലിനില്‍ (44), കണ്ണൂര്‍ സ്വദേശിയായ മറ്റൊരാള്‍ എന്നിവരാണ് മരിച്ചത്. വര്‍ഷങ്ങളായി മലേഷ്യയില്‍ ജോലി ചെയ്തിരുന്നവരാണ് മരിച്ച മൂന്ന് മലയാളികളും. മൂന്ന് മലയാളികൾ അപകടത്തിൽപ്പെട്ടതായി പ്രാഥമിക വിവരങ്ങളുണ്ടെങ്കിലും രണ്ട് പേരുടെ വിവരങ്ങളാണ് ഇതുവരെ വ്യക്തമായി പുറത്തുവന്നിട്ടുള്ളത്.

ഏഴുവർഷത്തോളമായി മലേഷ്യയിൽ റവാങ്ങിൽ ജൻട്രോൾ എൻജിയറിങ് കമ്പനിയിൽ മെഷീൻ ഓപ്പറേറ്ററായി ജോലിചെയ്യുകയായിരുന്നു അനീഷ്. ദീപാവലി ആഘോഷിക്കാനായി സഹപ്രവർത്തകർക്കൊപ്പം റവാങ്ങിലെ തടാകത്തിലെത്തിയതായിരുന്നു. അച്ഛൻ: ചീരക്കാട്ടുപാറ കുഞ്ഞൻമലയിൽ പരേതനായ ഭാസ്കരൻ. അമ്മ: സുജാത. ഭാര്യ: രേഷ്മ. മകൻ: ഭവേന്ദു. സഹോദരങ്ങൾ: കെ.ബി. അജുമോൻ, കെ.ബി. അജീഷ്.

മലേഷ്യയിലെ ന്യൂ സിസ്റ്റം ടെക്‌നോളജി എസ്.ഡി.എം. ബി.എച്ച്.ഡി.യില്‍ പ്രോഗ്രാമറായിരുന്നു ലിനില്‍. ഭാര്യ: ജേഷ്മ (സ്വപ്ന). മക്കള്‍: വിഷ്ണുവേദ്, അരുണ്‍വേദ്. അമ്മ: രുക്മിണി. റവാങ്ങില്‍ ആശുപത്രിയിലുള്ള മൃതദേഹങ്ങള്‍ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് കൊണ്ടുവരാനാണ് ശ്രമം.

മലേഷ്യയിലെ സെലങ്കൂർ സംസ്ഥാനത്തുണ്ടായ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിലും മലവെള്ളപ്പാച്ചിലിലും ഇതുവരെ 8 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഒഴുക്കിൽപ്പെട്ട് കാണാതായ 3 പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്. വടക്കുകിഴക്കൻ മൺസൂൺ ശക്തമായതോടെ സെലങ്കൂർ, പേരാക് എന്നീ സംസ്ഥാനങ്ങളിലാണ് നിലവിൽ വെള്ളപ്പൊക്കക്കെടുതികൾ രൂക്ഷമായിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരുന്നതായി നോർക്ക അറിയിച്ചു. വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും നോർക്ക വ്യക്തമാക്കി.
SUMMARY: Flash floods follow landslide in Malaysia; eight people, including three Malayalis, dead

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

രാഹുല്‍ ഗാന്ധിക്കെതിരെയുള്ള അധിക്ഷേപ പരാമര്‍ശം; ശ്രീലേഖയ്ക്ക് നോട്ടീസ് അയച്ച്‌ കോടതി

ഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ...

ബെംഗളൂരുവിൽ വീട് കേന്ദ്രീകരിച്ച് അനധികൃത ദീപാവലി പാർട്ടി: സംഘാടകർക്കെതിരെ കേസ്

ബെംഗളൂരു: അനുമതിയില്ലാതെ വീട്ടിൽ സ്വകാര്യ ദീപാവലി പാർട്ടിയും ലഹരി ഉപയോഗവും സംഘടിപ്പിച്ച...

മന്ത്രിസഭായോഗം ഇന്ന്; വൈദ്യുതി കരാർ വിവാദം ചർച്ചയായേക്കും

തിരുവനന്തപുരം: വൈദ്യുതി ഇടപാടുമായി ബന്ധപ്പെട്ട് മന്ത്രിസഭയിലെ അഭിപ്രായവ്യത്യാസങ്ങളും ഭിന്നതകളും മറനീക്കി പുറത്തുവരുമ്പോള്‍...

സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20; കേരള ടീമിനെ സഞ്ജു സാംസണ്‍ നയിക്കും

തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ക്രിക്കറ്റ് ടൂർണമെന്റിനുള്ള കേരള...

ഇന്ന് അർധരാത്രിമുതൽ ഓട്ടോ-ടാക്സി തൊഴിലാളികളുടെ സൂചനാപണിമുടക്ക്

തിരുവനന്തപുരം: ഓട്ടോ ടാക്സി നിരക്ക് വർധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് ബുധനാഴ്ച അർധരാത്രി...

മെട്രോ പിങ്ക് ലൈൻ ഉദ്ഘാടനം നവംബർ 13-ന്; ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് ആശ്വാസമാകും

ബെംഗളൂരു: ബെംഗളൂരുവിലെ നമ്മ മെട്രോയുടെ പിങ്ക് ലൈൻ എലിവേറ്റഡ് പാത നവംബർ...

വിലവർധനവിനെതിരെ ഇന്ന് ബി.ജെ.പി. പ്രതിഷേധം; ഫ്രീഡം പാർക്കിൽ രാവിലെ 10 മുതൽ സമരം

ബെംഗളൂരു: സംസ്ഥാനത്ത് പാൽ, തൈര്, നെയ്യ് എന്നിവയുടെ വിലയും ബസ് യാത്രാനിരക്കും...

രാ​ജ്യ​ത്തെ വ​ന്ദേ​ഭാ​ര​ത് സ​ർ​വീ​സു​ക​ളി​ൽ വേ​ഗം കു​റ​ഞ്ഞത്; ഗോവ-മംഗളൂരു-യശ്വന്ത്പുർ റൂട്ടിൽ സർവീസ് 13-ന് ആരംഭിക്കും

ബെം​ഗ​ളൂ​രു: ഗോ​വ - മം​ഗ​ളൂ​രു- യ​ശ്വ​ന്ത്പു​ർ​ വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സിന്‍റെ സർവീസ് 13...

Related Articles

Popular Categories