ശ്രീനഗർ: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സിആർപിഎഫ് സംഘത്തിന് നേരെ ഭീകരർ വെടിയുതിർത്തു. ആക്രമണത്തില്‍ മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ടുകള്‍. ക്യാമ്പിനെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടായിരുന്നു ഭീകരരുടെ വെടിവെപ്പ്. പരുക്കേറ്റ ജവാന്മാരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സംഭവത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കി.
ബുധനാഴ്ച ഉച്ചയ്ക്ക് 2.15 ഓടെയാണ് വെടിവെപ്പുണ്ടായതെന്നാണ് റിപ്പോർട്ട്. സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് നേരെ ബൈക്കിലെത്തിയ അജ്ഞാത സംഘം വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ അക്രമികള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. വെടിയൊച്ച കേട്ടതായി പ്രദേശവാസികള്‍ അറിയിച്ചു. പരുക്കേറ്റ ജവാന്മാരെ ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
SUMMARY: Terrorist attack on a CRPF camp in Kulgam; three jawans injured















