കൊച്ചി: ടി പി ചന്ദ്രശേഖരന് വധക്കേസ് പ്രതി മുഹമ്മദ് ഷാഫിക്ക് പരോള്‍. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് ഷാഫിക്ക് 15 ദിവസത്തേക്ക് പരോള്‍ അനുവദിച്ചത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ഇയാള്‍ പുറത്തിറങ്ങുക. ഷാഫിക്ക് പരോള്‍ നല്‍കുന്നത് ക്രമസമാധാന പ്രശ്നം ഉണ്ടാക്കുമെന്ന് ചൂണ്ടികാട്ടി ജയില്‍ അധികൃതര്‍ അപേക്ഷ തള്ളിയിരുന്നു. ഇതിനു പിന്നാലെ കുഞ്ഞിനെ കാണണമെന്ന് കാട്ടി ഹൈക്കോടതിയില്‍ ഷാഫി പരോളിന് അപേക്ഷിക്കുകയായിരുന്നു.
കഴിഞ്ഞ ഡിസംബറിലും ഷാഫി പരേളിനിറങ്ങിയിരുന്നു. ടിപി വധക്കേസ് പ്രതികള്‍ക്ക് മാത്രം നിരന്തരം പരോള്‍ നല്‍കുന്നത് കാട്ടി പലപ്പോഴും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ഷാഫിക്ക് വീണ്ടും ജാമ്യം അനുവദിച്ചത്.
SUMMARY: TP murder case: 15-day parole granted to accused Shafi
















